HOME » NEWS » Crime » WOMAN ALLEGES RAPE BY FATHER IN LAW

ഭർത്തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഭര്‍ത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

മുമ്പ് ഒരുതവണ ബലാത്സംഗ ശ്രമം നടത്തിയപ്പോൾ ഭർത്താവിനോട് പറഞ്ഞിരുന്നുവെങ്കിലും അയാൾ കാര്യമായെടുത്തില്ലെന്നും ആരോപിക്കുന്നു.

News18 Malayalam | news18-malayalam
Updated: July 20, 2020, 8:57 PM IST
ഭർത്തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഭര്‍ത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്
പ്രതീകാത്മക ചിത്രം
  • Share this:
നോയിഡ: ഭർത്തൃപിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശ് സുരജ്പുർ സ്വദേശിനിയാണ് ഭര്‍ത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നിരന്തര പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നുവെന്നാണ് യുവതി പറയുന്നത്. ഒരു വർഷം മുമ്പായിരുന്നു ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവതിയുടെ വിവാഹം. ഇതിനു ശേഷം ഭർത്താവും അയാളുടെ മാതാപിതാക്കളും ഒന്നിച്ചായിരുന്നു താമസം.

തുടക്കം മുതൽ തന്നെ ഭർത്തൃപിതാവിന് തന്നോട് മോശം സമീപനം ആയിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ആദ്യമൊക്കെ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ ലോക്ക് ഡൗണിനിടെ തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മുമ്പ് ഒരുതവണ ഇത്തരം ശ്രമം നടത്തിയപ്പോൾ ഭർത്താവിനോട് പറഞ്ഞിരുന്നുവെങ്കിലും അയാൾ കാര്യമായെടുത്തില്ലെന്നും ആരോപിക്കുന്നു.

TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 794 പേർക്ക്; 245 പേര്‍ രോഗമുക്തി നേടി[NEWS]കോവിഡ് ബാധിച്ച അമ്മയെ അവസാനമായി കാണാൻ ജനാലയ്ക്കരികിൽ കാത്ത് മകൻ; കരളലിയിക്കും ഈ കാഴ്ച[NEWS]Corona Vaccine | ഈ വർഷം അവസാനത്തോടെ കോവിഡ് 19 വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; ഓഗസ്റ്റിൽ മനുഷ്യരിൽ പരീക്ഷിക്കും[NEWS]
സംഭവത്തിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന് ഭർത്താവിന്‍റെ കുറച്ച് ബന്ധുക്കളെത്തി സമാധാനിപ്പിച്ച് യുവതിയെ ഭർത്തൃവീട്ടിൽ തിരികെയെത്തിച്ചു. മടങ്ങിയെത്തിയ തന്നെ അകത്തേക്ക് പോലും കയറ്റാതെ ക്രൂര മർദ്ദനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനത്തിന് പുറമെ ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

യുവതിയുടെ ഭർത്താവിന്‍റെ രണ്ടാം വിവാഹമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് ഡിസിപി വൃന്ദ ശുക്ല അറിയിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
Published by: Asha Sulfiker
First published: July 20, 2020, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories