• HOME
  • »
  • NEWS
  • »
  • crime
  • »
  • ലഹരിക്ക് മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കുള്ള മരുന്ന്; കൊച്ചി സ്വദേശികളായ യുവതിയും യുവാവും പിടിയില്‍

ലഹരിക്ക് മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കുള്ള മരുന്ന്; കൊച്ചി സ്വദേശികളായ യുവതിയും യുവാവും പിടിയില്‍

ഡോക്ടറുടെ വ്യാജ കുറിപ്പുകളുമായി അരൂര്‍ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇവര്‍ എത്തിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകളുമായി കൊച്ചിയില്‍ യുവതിയും യുവാവും പിടിയില്‍. ഡോക്ടറുടെ നിര്‍ദേശാനുസരണം രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുമായാണ് യുവാക്കള്‍ പിടിയിലായത്. ഒന്നിച്ചു കഴിച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന ഗുളികകളാണിവ.

    ഉദയംപേരൂര്‍ കൊച്ചു പറമ്പില്‍ കെഎസ് വിഷ്ണു(25), തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ(18) എന്നിവരാണ് പിടിയിലായത്. കുത്തിയതോട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
    Also Read-അറസ്റ്റിലായ ടിക് ടോക് താരം വിനീതിന്റെ ഫോണില്‍ നിരവധി സ്ത്രീകള്‍ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങളെന്ന് പൊലീസ്

    ഡോക്ടറുടെ വ്യാജ കുറിപ്പുകളുമായി അരൂര്‍ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയാണ് എക്‌സൈസ് സംഘത്തെ വിവരം അറിയിച്ചത്. ദേശീയപാതയില്‍ തുറവൂര്‍ ജംഗ്ഷന് കിഴക്കുവശത്തു നിന്നാണ് ഇരുവരേയും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    കുത്തിയതോട് റേഞ്ച് എക്‌സൈസ് എസ്‌ഐ സി.എസ്.സുനില്‍കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

     ടിക്ടോക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ

    ടിക് ടോക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത്. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

    സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. ഇയാളുടെ ഫോൺ അടക്കം പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. കൂടാതെ സ്വകാര്യ ചാറ്റുകളും ഇയാൾ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും വിലപേശൽ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

    നിലവിൽ കോളേജ് വിദ്യാർഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസിൽ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകൾ കാരണം പോലീസിൽ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്.
    Published by:Naseeba TC
    First published: