HOME » NEWS » Crime »

യുവതിയെയും ഭിന്നശേഷിക്കാരിയായ മകളെയും തെരുവിൽ രണ്ടുപേർ ബലാത്സംഗം ചെയ്തു; പുറംലോകമറിഞ്ഞത് വീഡിയോ പ്രചരിച്ചതോടെ

അക്രമം തടയുന്നതിന് പകരം സംഭവം വീഡിയോയിൽ പകർത്താനാണ് സമീപത്തുണ്ടായിരുന്ന ഒരാൾ ശ്രമിച്ചത്. വീഡിയോ പകർത്തുക മാത്രമല്ല, അത് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: January 4, 2021, 1:30 PM IST
യുവതിയെയും ഭിന്നശേഷിക്കാരിയായ മകളെയും തെരുവിൽ രണ്ടുപേർ ബലാത്സംഗം ചെയ്തു; പുറംലോകമറിഞ്ഞത് വീഡിയോ പ്രചരിച്ചതോടെ
News18 Malayalam
  • Share this:
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തെരുവിൽ കഴിയുന്ന യുവതിയും ഭിന്നശേഷിക്കാരിയായ മകളും ലൈംഗിക പീഡനത്തിന് ഇരയായി. ഡിസംബർ 29നും 30നുമാണ് മദ്യപിച്ചെത്തിയ രണ്ടുപേർ ഇവരെ ബലാത്സംഗത്തിനിരയാക്കിയത്. എന്നാൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് എന്തെന്നാൽ അക്രമം തടയുന്നതിന് പകരം സംഭവം വീഡിയോയിൽ പകർത്താനാണ് സമീപത്തുണ്ടായിരുന്ന ഒരാൾ ശ്രമിച്ചത്. വീഡിയോ പകർത്തുക മാത്രമല്ല, അത് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

Also Read- 'ചൊറിയാൻ' വേണ്ടി മാസ്ക് താഴ്ത്തി; മുഖം സിസിറ്റിവിയില്‍ പതിഞ്ഞതോടെ കള്ളനെ പൊക്കി പൊലീസ്

വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വസീർപൂർ സ്വദേശി അമിത്, ജഹാംഗീർപുരി സ്വദേശി സോനു എന്നിവരാണ് അറസ്റ്റിലായത്. വീഡിയോ പകർത്തി പ്രചരിപ്പിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയും നടത്തി.

Also Read- ശാരീരികബന്ധത്തിന് വഴങ്ങാതിരുന്നതിന് കുത്തേറ്റു; യുവതിയ്ക്ക് സംസാരശേഷി നഷ്ടമായി

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇരകളായ സ്ത്രീയെയും മകളെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. 35 വയസുള്ള യുവതിയും അവരുടെ 18 വയസുള്ള ഭിന്നശേഷിക്കാരായ മകളുമാണ് കൊടും പീഡനത്തിന് ഇരയായത്. ആക്രി പെറുക്കി ജീവിക്കുന്നവരാണ് ഇവർ. യുവതിയുടെ ഭർത്താവ് ലോക്ക്ഡൗൺ സമയത്ത് ഇവരെ തെരുവിൽ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്നുകളയുകയായിരുന്നു.

Also Read- ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു; പിന്നാലെ യുവതിയുടെ ശ്രമം

ഡിസംബർ 29നും 30നും മദ്യപിച്ചെത്തിയ രണ്ടുപേർ ഇവരുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുുന്ന ഒരാൾ ഉണർന്നത്. എന്നാൽ ഇവരെ രക്ഷിക്കുന്നതിന് പകരം മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോയിൽ ഒരാൾ അമ്മയെയും മകളെയും ചുടുകല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നതും കാണാം. യുവതി തങ്ങളെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്.
Published by: Rajesh V
First published: January 4, 2021, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories