• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |ലൈംഗികാതിക്രമം എതിര്‍ത്തു; സഹോദരന്റെ ഭാര്യയെയും കുഞ്ഞിനേയും ചുട്ടുകൊന്നു

Murder |ലൈംഗികാതിക്രമം എതിര്‍ത്തു; സഹോദരന്റെ ഭാര്യയെയും കുഞ്ഞിനേയും ചുട്ടുകൊന്നു

യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഭര്‍ത്താവിന്റെ സഹോദരന്‍ ജീവനോടെ ചുട്ടെരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലൈംഗികാതിക്രമം എതിര്‍ത്തതിന് സഹോദരന്റെ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ജീവനോടെ ചുട്ടുകൊന്നു. മാര്‍ച്ച് രണ്ടിന് തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ നത്തം ഗ്രാമത്തിലാണ് സംഭവം. യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഭര്‍ത്താവിന്റെ സഹോദരന്‍ ജീവനോടെ ചുട്ടെരിച്ചത്.

    22 കാരിയായ അഞ്ജലൈയും അവരുടെ കുട്ടി മലര്‍വിഴിയുമാണ് കൊല്ലപ്പെട്ടത്. ദിവസ വേതനക്കാരനായ ശിവകുമാറാണ് അഞ്ജലൈയുടെ ഭര്‍ത്താവ്. ഇവര്‍ കൂട്ടുകുടുംബമായാണ് കഴിഞ്ഞുവന്നത്. ശിവകുമാറിന്റെ സഹോദരന്‍ കറുപ്പയ്യ (30) അഞ്ജലൈയോട് മോശമായി പെരുമാറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

    ശനിയാഴ്ച ശിവകുമാര്‍ ജോലിക്ക് പോയതിന് ശേഷം അഞ്ജലൈ ആടുകളെ മേയ്ക്കാന്‍ പോയി. കറുപ്പയ്യ ഇവരെ പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടിക്കൊപ്പമുണ്ടായിരുന്ന അഞ്ജലൈ സഹായത്തിനായി നിലവിളിച്ചപ്പോള്‍ കറുപ്പയ്യ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ഇയാള്‍ ജീവനോടെ കത്തിച്ചു.

    സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കറുപ്പയ്യയെ പിടികൂടി. തുടര്‍ന്ന് അമ്മയെയും കുട്ടിയെയും ഡിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കറുപ്പയ്യക്കെതിരെ പൊലീസ് കേസെടുത്തു.

    Suicide Attempt| ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും

    കോഴിക്കോട്‌: വടകര കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാൾ തീവെച്ചത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

    ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനിൽകുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്. ഇയാളുടെ ഭാര്യ വീടാണിത്. പുലർച്ചെ വീട്ടിലെത്തിയ ഇയാൾ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്കൂട്ടറിനും തീവെച്ചു. എന്നാൽ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ഭീഷണിയുമായി പുറത്ത് നിൽക്കുകയായിരുന്ന അനിൽ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.

    പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനിൽകുമാർ തീപന്തങ്ങൾ എറിഞ്ഞു. അതിനിടെ അനിൽ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭർത്താവായ അനിൽകുമാർ 2018 ലും ഈ വീട്ടിലെത്തി തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. അനിൽകുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാർ അറിയിച്ചതിനെ സ്ഥലത്തെത്തിയ പൊലീസാണ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മറ്റിയത്.
    Published by:Sarath Mohanan
    First published: