നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റിൽ

  രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റിൽ

  രണ്ടു പേർക്കെതിരെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്

  representation

  representation

  • Share this:
  പാലക്കാട് :രണ്ടുവയസ് പ്രായമായ മകനെ വീട്ടിൽ  ഉറക്കിക്കിടത്തി കാമുകനോടൊപ്പം ഇറങ്ങിപ്പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

  തൃക്കടീരി കിഴൂർ റോഡ് കരിയാമുട്ടി  പുത്തൻപീടിയേക്കൽ ഷഫ്നത്ത്, കാമുകനായ മുന്നൂർക്കോട്
  പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  also read:സിഗരറ്റിൽ കഞ്ചാവ് ചേർത്തു നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിയ്ക്കും, കുഞ്ഞിനെ ഉപേക്ഷിക്കാൻ  പ്രേരിപ്പിച്ച കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തത്. ഇവരെ രണ്ടു പേരെയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

  ഹോട്ടൽ തൊഴിലാളിയായ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ്  ഭാര്യയെ കാണാത്തതിനെത്തുടർന്ന്  പോലീസിൽ പരാതി നൽകിയത് .തുടർന്ന് പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ്  രേഖപ്പെടുത്തുകയായിരുന്നു.
  First published:
  )}