കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ

മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയ ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്

News18 Malayalam | news18-malayalam
Updated: January 27, 2020, 10:11 PM IST
കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ
jeneesh and lisa
  • Share this:
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്[31], വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ[ 23] എന്നിവർ ആണ് വഴിക്കടവ് പോലീസിന്റെ പിടിയിൽ ആയത്.

മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയ ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്. ലിസയുടെ ഭർത്താവിന്റെ പരാതിയില്  കണ്ണൂർ ഇരിട്ടിയില് വച്ചാണ് ലിസയെയും  കാമുകൻ ജിനീഷിനെയും പോലീസ് പിടികൂടിയത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്.

വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വഴിക്കടവ് സി.ഐ പി. ബഷീർ, എസ്.ഐ ബി.എസ്. ബിനു എന്നിവർ അടങ്ങിയ സംഘമാണ് ഇരിട്ടി‍യിൽ ഇവരെ അറസ്റ്റ് ചെയ്തത്.
First published: January 27, 2020, 10:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading