നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മകളുടെ കാമുകനുമായി അമ്മയ്ക്ക് ബന്ധം; തുടര്‍ന്ന് കൊലപ്പെടുത്തിയെന്ന് കേസ്

  മകളുടെ കാമുകനുമായി അമ്മയ്ക്ക് ബന്ധം; തുടര്‍ന്ന് കൊലപ്പെടുത്തിയെന്ന് കേസ്

  ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് യുവതിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.

  Murder

  Murder

  • Share this:
   ബെറേലി: 19കാരിയെ അമ്മയും യുവതിയുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനും കള്ളക്കഥ മെനയാനും ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിലൂടെ പ്രതികൾ കുടുങ്ങുകയായിരുന്നു.

   സുഭാഷ് നഗർ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ബസ്തി ഗ്രാമത്തിലാണ് സംഭവം. കാമുകനും യുവതിയുടെ അമ്മയും ചേർന്നാണ് കൊലപാതകം നടത്തിയത്. ഉസ്മ എന്ന 19കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് യുവതിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.

   ഉസ്മ എന്ന യുവതിയും സമീപവാസിയായ കൗസർ എന്നയാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതി അറിയാതെ, കൌസർ യുവതിയുടെ അമ്മയുമായി ബന്ധം പുലർത്തി. ഇക്കാര്യം അറിഞ്ഞതോടെ യുവതി വിവാഹത്തിനായി സമ്മർദ്ദം ചെലുത്തി. ഇതോടെ യുവതിയുടെ അമ്മയും കൗസറും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കൗസറും യുവതിയുടെ അമ്മയും ചേർന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.
   You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
   ഉസ്മയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം കൗസറും യുവതിയുടെ അമ്മയും ചേർന്ന് ഒരു തുണി ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്യുകായായിരുന്നുവെന്ന് വരുത്തിതീർക്കാൻ അമ്മ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച തുണി പിന്നീട് പൊലീസ് കണ്ടെടുത്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}