തൃശൂര്‍: ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി.കാസർകോഡ് കളളാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40) സിന്ധു (36) ആണ് ആത്മഹത്യ ചെയ്തത്. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർകോട് രാജപുരം സ്റ്റേഷനിൽ കേസ് നിലനിൽക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ലോഡ്ജിൽ താമസിച്ച ഇവർ സമയമായിട്ടും പുറത്ത് ഇറങ്ങാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുഹമ്മദ് ഷെരീഫിനു ഭാര്യയും 3 മക്കളുമുണ്ട്. സിന്ധുവും വിവാഹിതയും 2 മക്കളുടെ അമ്മയുമാണ്. ഇരുവരെയും കഴിഞ്ഞ 7-ാം തിയ്യതി മുതൽ കാസർകോഡ് നിന്നും കാണാതായതായി കാസർകോഡ് പോലീസിൽ പരാതിയുണ്ട്. ബന്ധുക്കൾ എത്തിയ ശേഷം റൂം തുറക്കാനായി കാത്തിരിക്കയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.