• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്ക് സുഹൃത്തുക്കളിൽനിന്ന് പണംതട്ടിയ യുവതിയും സംഘവും പിടിയിൽ


Updated: June 26, 2018, 7:43 PM IST
ഫേസ്ബുക്ക് സുഹൃത്തുക്കളിൽനിന്ന് പണംതട്ടിയ യുവതിയും സംഘവും പിടിയിൽ
Image only for representational purpose

Updated: June 26, 2018, 7:43 PM IST
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സംഘവും തിരുവനന്തപുരത്ത് അറസ്റ്റില്‍. കവടിയാര്‍ സ്വദേശിനി ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു എന്നിവരടക്കം ഏഴ് പേരാണ് പേട്ട പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെയും സുഹൃത്തിനെയും യുവതി വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് സംഘം ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിയ ശേഷം മര്‍ദ്ദിച്ച് പണം തട്ടുകയായിരുന്നു. രണ്ട് പേരില്‍ നിന്നായി 40,000 രൂപയും, മൊബൈല്‍ ഫോണും, എടിഎം കാര്‍ഡുമാണ് സംഘം തട്ടിയെടുത്തത്.
First published: June 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍