തിരുവനന്തപുരം: രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട യുവതിയെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പത്തനംതിട്ട കൂടല്‍ സ്വദേശി അനിത (28) ആണ് പോലീസ് പിടിയിലായിരിക്കുന്നത്. നാലും, എട്ടും വയസ്സുള്ള മക്കളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ചാണ് മുദാക്കല്‍ കട്ടിയാട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ 20 ന് അനിത നാട് വിട്ടത്. ഒമ്പത് വര്‍ഷം മുന്‍പാണ് അനിതയെ കട്ടിയാട് സ്വദേശി വിവാഹം കഴിക്കുന്നത്.
യുവതിയെ കാമുകന്റെ ജോലി സ്ഥലമായ എറണാകുളം പനങ്ങാട് നിന്നും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ഷാജി, എസ് ഐമാരായ എസ് സനൂജ്, കെ . ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ്റിങ്ങൽ കോടതിയില്‍ ഹാജരാക്കിയ അനിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സമാനമായ മറ്റൊരു സംഭവത്തിൽ എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റിലായിരുന്നു. തിരൂർ സ്വദേശിനിയായ 27കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ തൃശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസും സഹോദരനും നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട് സ്നേഹംനടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.
You May Also Like -
ഒരാഴ്ചയായി കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ; 22 കാരൻ പോക്സോ കേസിൽ അറസ്റ്റിലായിഭർത്തൃസഹോദരന്റെ ഭാര്യയുടെ കൈകയിൽനിന്ന് 15 പവൻ സ്വർണാഭരണവും വാങ്ങിയാണ് യുവതി പോയത്. ഹാരിസിനെയും സഹായങ്ങൾചെയ്ത സഹോദരൻ റഫീഖിനെയും പൊലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളിൽ ബന്ധുവീടുകളിൽ കൊണ്ടുപോയാണ് താമസിപ്പിച്ചത്. ഭർത്തൃപിതാവിന്റെയും ഭർത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. സംരക്ഷണം നൽകേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പൊലീസ് പറഞ്ഞു. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
സമാന സംഭവംപ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, നാടുവിട്ട സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്. ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പമാണ് സഹോദരി ആൻസി നാടുവിട്ടത്. സമരത്തിന് നേതൃത്വം നൽകിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) ആണ് ആൻസിയെ പൊലീസ് മൂവാറ്റുപുഴയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മുവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.