• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്

shobha_viswanath

shobha_viswanath

  • Share this:
തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വിരോധം തീർക്കാൻ യുവസംരംഭകയുടെ ഓഫീസിൽ കഞ്ചാവ് വച്ച്‌ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

എന്നാൽ സംഭവം കെട്ടിച്ചമച്ചതാണെന്നും തന്നെ മനപൂർവ്വം കൂടുക്കാൻ ശ്രമിച്ചതാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ശോഭ മുഖ്യമന്ത്രി പരാതി നൽകി. ഇതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വിശദമായി അന്വേഷിച്ച പൊലീസ്, ശോഭയുടെ സുഹൃത്തും തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് കഞ്ചാവ് കൊണ്ടുവെച്ചതാണെന്ന് കണ്ടെത്തി. ഹരീഷിന്‍റെ വിവാഹാഭ്യർഥന ശോഭ നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഇതെന്നും പൊലീസ് കണ്ടെത്തി.

നേരത്തെ ക്രമക്കേട് നടത്തിയതിന് വീവേഴ്‌സ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ജീവനക്കാരി ഉഷയുടെ സഹോയത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. ഒപ്പം ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തിൽ തുടർ നടപടികൾ നടക്കുന്നതിനിടെയാണ് ഉഷയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31 ന് വീവേഴ്‌സ് വില്ലേജിന്‍റെ വഴുതക്കാട്ടെ ഓഫീസിൽ നിന്ന് നര്‍ക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിപ്പിച്ച സംഭവം; വീട്ടമ്മയുടെ പരാതിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന വീട്ടമ്മയുടെ നമ്പരിലേക്കാണ് ചിലര്‍ നിരന്തരം വിളിച്ചു ശല്യം ചെയ്തത്.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുകുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹജാരാക്കും. ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


 44 പേര്‍ ജെസിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. 24 ഫോണ്‍ നമ്പരുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 20 പേരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ കുറേ കാലമായി അര്‍ദ്ധരാത്രിയിലെ ഫോണ്‍ വിളികള്‍ കാരണം സൈ്വര്യം നഷ്ടപ്പെട്ടതായി വീട്ടമ്മ പറയുന്നു. എട്ടു മാസമായി സമാധാനമായി ഉറങ്ങിയിട്ട്. മിക്ക ദിവസങ്ങളിലും രാത്രി 12 മണിക്ക് ശേഷമാണ് കോളുകള്‍ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളാണ് വിളിക്കുന്നവര്‍ പറയുന്നതെന്നും വീട്ടമ്മ പറയുന്നു.

Also Read-14 വയസുമുതല്‍ ലോക്കോ പൈലറ്റ്; മൂന്നു വര്‍ഷം ട്രെയിനോടിച്ച് പണമുണ്ടാക്കിയ 17 കാരനും കൂട്ടാളിയും പിടിയിലായി

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതി കഴിഞ്ഞ 22 വര്‍ഷത്തോളമായി നാലു മക്കള്‍ക്കൊപ്പം തെങ്ങണയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. നഴ്‌സായും വീട്ടുജോലി ചെയ്തും ട്യൂഷനെടുത്തുമാണ് യുവതി മക്കളെ വളര്‍ത്തിയത്. ചേരമര്‍ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് സ്ഥാനം രാജിവെച്ചത്.

സംഭവം ഇങ്ങനെ-

കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മയുടെ പേടി.

ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോള്‍. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. 'എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.'

Published by:Anuraj GR
First published: