• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയ കാമുകനെ കൊന്ന് ട്രോളിബാഗിലാക്കി; യുവതി അറസ്റ്റിൽ

വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയ കാമുകനെ കൊന്ന് ട്രോളിബാഗിലാക്കി; യുവതി അറസ്റ്റിൽ

ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന പ്രീതി ശർമ്മ പിന്നീട് ഫിറോസുമായി പ്രണയത്തിലാകുകയായും ഒരുമിച്ച് താമസിച്ചുവരികയുമായിരു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കാൺപുർ: വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയ കാമുകനെ കൊന്ന് ട്രോളിബാഗിലാക്കിയ യുവതി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 23-കാരനായ ഫിറോസ് അലിയെയാണ് പ്രീതി ശര്‍മ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന പ്രീതി ശർമ്മ പിന്നീട് ഫിറോസുമായി പ്രണയത്തിലാകുകയായും ഒരുമിച്ച് താമസിച്ചുവരികയുമായിരുന്നു. ഇതിനിടെ വിവാഹം കഴിക്കണമെന്ന പ്രീതിയുടെ ആവശ്യം ഫിറോസ് തുടർച്ചയായി നിരസിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

    ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പെട്രോളിങ്ങിനിടെ ഒരു കറുത്ത ട്രോളി ബാഗുമായി യുവതി നടന്ന് പോകുന്നത് പൊലീസ് സംഘം ശ്രദ്ധിച്ചതാണ് കൊലപാതകത്തിന്‍റെ ചുരുളഴിയാനിടയാക്കിയത്. ട്രോളി ബാഗുമായുള്ള യുവതിയുടെ നടത്തത്തിൽ പന്തികേട് തോന്നിയ പൊലീസ് സംഘം അവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. രാത്രിയിൽ എവിടേക്ക് പോകുന്നുവെന്ന ചോദ്യത്തിന് പ്രീതി പരസ്പരവിരുദ്ധമായി മറുപടി നൽകിയതോടെയാണ് പൊലീസ് ട്രോളി ബാഗ് പരിശോധിച്ചത്. യുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കയര്‍കൊണ്ട് കെട്ടിവരിഞ്ഞ് ബാഗില്‍ വച്ചിരിക്കുന്നതാണ് പൊലീസുകാർ കണ്ടത്. തുടർന്ന് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയും പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് മൃതദേഹം ഒപ്പം താമസിച്ചിരുന്ന കാമുകനായ യുവാവിന്‍റേതാണ് പ്രീതി ശർമ്മ വെളിപ്പെടുത്തിയത്.

    എത്രയും വേഗം വിവാഹം നടത്തണമെന്ന് പ്രീതി ആവശ്യപ്പെട്ടെങ്കിലും ഫിറോസ് ഒഴിഞ്ഞു മാറുകയായിരുന്നു. മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്നായിരുന്നു ഫിറോസിന്‍റെ മറപുടി. എന്നാൽ വിവാഹം എന്ന ആവശ്യത്തിൽ പ്രീതി ഉറച്ചുനിന്നു. ഇതോടെ പ്രീതിയെ മോശപ്പെട്ട സ്ത്രീയാണെന്ന് പറഞ്ഞ് ഫിറോസ് അപഹസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പ്രീതി പൊലീസിന് മൊഴി നൽകി.

    ഒരു ദിവസം മൃതദേഹം ഫ്ലാറ്റില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് വലിയ ട്രോളി ബാഗ് വാങ്ങി അതിലേക്ക് മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് കയറിട്ട് വരിഞ്ഞുകെട്ടിയാണ് മൃതദേഹം ബാഗിലാക്കിയത. മൃതദേഹവുമായി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം അടങ്ങിയ ബാഗ് ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിക്കാനാണ് പ്രീതി കരുതിയിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച റേസര്‍ പ്രീതിയുടെ ഫ്ലാറ്റിന്‍റെ പാർക്കിങ് ഏരിയയ്ക്ക് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
    Published by:Anuraj GR
    First published: