• HOME
  • »
  • NEWS
  • »
  • crime
  • »
  • Woman arrested |മൂന്നാം ഭര്‍ത്താവിനു മുന്നില്‍ വിശ്വാസ്യത തെളിയിക്കാന്‍ മകളെ തീവെച്ചു കൊന്ന സ്ത്രീ അറസ്റ്റില്‍

Woman arrested |മൂന്നാം ഭര്‍ത്താവിനു മുന്നില്‍ വിശ്വാസ്യത തെളിയിക്കാന്‍ മകളെ തീവെച്ചു കൊന്ന സ്ത്രീ അറസ്റ്റില്‍

ഭര്‍ത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വാസ്യത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ ജീവനോടെ തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: മൂന്നാം ഭര്‍ത്താവിന്റെ ആവശ്യപ്രകാരം സ്വന്തം മകളെ (daughter) ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ (burnt to death) അമ്മ (mother) അറസ്റ്റില്‍. തീകൊളുത്താന്‍ പ്രേരിപ്പിച്ച മൂന്നാം ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവട്ടിയൂരാണ് സംഭവം.

    ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള, പത്തു വയസ്സുകാരിയായ മകള്‍ പവിത്രയ്ക്ക് പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വാസ്യത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ ജീവനോടെ തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

    തിരുവട്ടിയൂര്‍ സ്വദേശിയായ ജയലക്ഷ്മി 19ആം വയസ്സില്‍ പാല്‍വണ്ണന്‍ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള മകള്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ്. പാല്‍വണ്ണനുമായി വേര്‍പിരിഞ്ഞ ജയലക്ഷ്മി പിന്നീട് ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല.

    തുടര്‍ന്നാണ് ജയലക്ഷ്മി, ടാങ്കര്‍ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

    മദ്യപിച്ചെത്തുന്ന പദ്മനാഭന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ ഇതേച്ചൊല്ലിയാണ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായപ്പോള്‍ മകളെ ജീവനോടെ കത്തിച്ച് വിശ്വാസ്യത തെളിയിക്കണമെന്ന് പദ്മനാഭന്‍ ആവശ്യപ്പെട്ടു. ഭാര്യ നിരപരാധിയാണെങ്കില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച് കൊണ്ടുവന്ന ജയലക്ഷ്മി മണ്ണെണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

    Also read: Murder | കണ്ണൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

    Arrest | മദ്യലഹരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച് കാലൊടിച്ചു; അച്ഛനും മകനും അറസ്റ്റില്‍

    ഇടുക്കി: മദ്യലഹരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച് കാലൊടിച്ച അച്ഛനും മകനും അറസ്റ്റില്‍. കല്ലാര്‍ ചേരിക്കല്‍ ഗോപി (59), മകന്‍ രാഹുല്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാര്‍ പാറയില്‍ വേണു (57) വിനെയാണ് ഇരുവരും ക്രൂരമായി മര്‍ദിച്ചത്. വേണുവിന്റെ നെഞ്ചിനും തലക്കും പരിക്കേറ്റിട്ടുണ്ട്.

    Also read: Suicide Case | യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; പൊലീസ് അന്വേഷണം

    കൂലിപ്പണിയെടുത്താണ് വേണു ഉപജീവനം നടത്തുന്നത്. രണ്ട് തവണ ഹൃദയാഘാതമുണ്ടായാളാണ് വേണു. ഗോപിയും മകന്‍ രാഹുലും വേണുവിന്റെ സുഹൃത്തുക്കളാണ്. സംസാരിക്കുന്നതിനിടെ ഗോപിയെ മകനായ രാഹുല്‍ അസഭ്യം പറഞ്ഞു. മകന്‍ പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

    ഇരുവരുടെയും ആക്രമണത്തില്‍ ബോധരഹിതനായ വേണുവിനെ പ്രദേശവാസികള്‍ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
    Published by:Sarath Mohanan
    First published: