തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ എന്ന് 29കാരിയാണ് പൊലീസ് പിടിയിലായത്. മേനംകുളം സ്വദേശിയായ അനുപമയുടെ പരാതിയിലാണ് അശ്വതി പിടിയിലായത്.
ജോലി വാഗ്ദാനം നൽകിയും വീട് വെക്കാൻ ലോൺ ഏര്‍പ്പാട്ചെയ്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് യുവതി പണം തട്ടിയത്. ഇത്തരത്തിൽ പലതവണയായി 1,60,000 രൂപയാണ് തട്ടിയെടുത്തത്.
Also Read-വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ അറസ്റ്റിൽ
ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസായെന്ന് പറഞ്ഞ് ചെക്ക് നല്‍കി ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുത്തശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെക്ക് മടങ്ങിയതോടെയാണ് മേനംകുളി സ്വദേശിക്ക് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Fraud case