നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലഹരി മരുന്ന് കടത്ത് കേസിൽ എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റിൽ; കേസിലെ അട്ടിമറി തെളിയുന്നു

  ലഹരി മരുന്ന് കടത്ത് കേസിൽ എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റിൽ; കേസിലെ അട്ടിമറി തെളിയുന്നു

  ഫ്‌ളാറ്റിൽ നിന്നും എം ഡി എം എ പിടികൂടിയ സംഭവത്തിൽ  ത്വയ്ബയെയും മുഹമ്മദ് ഫൈസലിനെയും വെറുതെ വിട്ടതിനെതുടർന്നായിരുന്നു അട്ടിമറി നടന്നുവെന്ന ആരോപണം ഉയർന്നത്

  Kakkanad_Drug-Case

  Kakkanad_Drug-Case

  • Share this:
  കൊച്ചി: കാക്കനാട് നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ നേരത്തെ വെറുതെ വിട്ട തിരുവല്ല സ്വദേശിനി ത്വയ്ബയെ എക്സൈസ് ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തു. ചെന്നൈയിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന സംഘത്തിൽ ത്വയ്ബയും ഉൾപ്പെട്ടിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചു. കേസിൽനിന്ന് ഒഴിവാക്കിയ മുഹമ്മദ് ഫൈസലിനെയും ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.

  കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും എം ഡി എം എ പിടികൂടിയ സംഭവത്തിൽ  ത്വയ്ബയെയും മുഹമ്മദ് ഫൈസലിനെയും വെറുതെ വിട്ടതിനെതുടർന്നായിരുന്നു അട്ടിമറി നടന്നുവെന്ന ആരോപണം ഉയർന്നത്. ഇത് ശരിവെക്കുന്നതാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കണ്ടെത്തൽ. ത്വയ്ബയും ശബ്‌നയും മുഹമ്മദ് ഫവാസും ശ്രീമോനും ചേർന്നാണ് മയക്കുമരുന്ന് ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് കാറിൽ
  ഇത് കൊച്ചിയിലെത്തിച്ചു. എക്സൈസ് പിടികൂടുമ്പോൾ  ഫ്ലാറ്റിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് ത്വയ്ബയ്ക്ക് അറിയാമായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്താൽ കേസിൽനിന്ന് ഒഴിവാകുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

  മയക്കുമരുന്ന് പിടികൂടുമ്പോൾ അറസ്റ്റിലായ മറ്റ് പ്രതികൾക്കൊപ്പം ത്വയ്ബ നിൽക്കുന്ന സി സി ടി വി ദൃശ്യങ്ങളും എക്സൈസ് പരിശോധിച്ചു. ഇതിനുശേഷമാണ് രാവിലെ  കൊച്ചിയിലെ എക്സൈസ്  ഓഫീസിലേക്ക് ത്വയ്ബയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. നാല് മണിക്കൂറോളം നീണ്ട
  ചോദ്യം ചെയ്യലിനോടുവിൽ ത്വയ്ബ കുറ്റം സമ്മതിച്ചു. ഉച്ചയോടെ   അറസ്റ്റ് രേഖപ്പെടുത്തി. ഫ്ലാറ്റിൽ വന്ന് പോയവർക്കും ഇടപാടിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി എം കാസിം പറഞ്ഞു.

  ചെന്നൈയിൽനിന്ന് മരുന്ന് കൊണ്ടുവന്നതിനെക്കുറിച്ച് ത്വയ്ബക്ക് അറിയാമായിരുന്നുവെന്ന് കേസിൽ അറസ്റ്റിലായ ശബ്‌ന അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ത്വയ്ബയെ കേസിൽനിന്ന് ഒഴിവാക്കിയതിനെ ശബ്ന ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എക്സൈസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഫവാസ് നേരത്തെ കോഴിക്കോട് കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.

  Also Read- 'ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ സമ്മതപ്രകാരമെന്ന് കണക്കാക്കും': മദ്രാസ് ഹൈക്കോടതി

  കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും എറണാകുളം ജില്ലാ സെഷൻസ് കോടതി എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അഞ്ചു ദിവസത്തെക്കാണ് കസ്റ്റഡി അനുവദിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ ത്വയ്ബയെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. നേരത്തെയും പ്രതികൾ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷണസംഘം പരിശോധിക്കുകയാണ്.
  Published by:Anuraj GR
  First published: