ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിനും വിവാഹം കഴിച്ചതിനും ഇരുപതുകാരിയെ അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ ഗുന പട്ടണത്തിലാണ് സംഭവം.
17 കാരിയായ മകളെ കാണാതായതായെന്ന പരാതിയുമായി ബുധെ ബാലാജി പ്രദേശവാസി തിങ്കളാഴ്ച കോട്‌വാലി പോലീസ് സ്റ്റേഷനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. ഇക്കാര്യത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും പെൺകുട്ടിയും പിടിയിലായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ടി എസ് ബാഗേൽ പറഞ്ഞു.
അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം താമസിക്കുന്ന ശിവപുരി ജില്ലയിലെ ഒരു ബന്ധുവിനെയും കാണാതായിരുന്നതായി പൊലീസ് പറയുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുന പട്ടണത്തിന് സമീപത്തെ ഗ്രാമത്തിൽനിന്ന് ഇവരെ പിടികൂടിയത്. വീട്ടിൽനിന്ന് ഒളിച്ചോടിയശേഷം യുവതിയും പെൺകുട്ടിയും വിവാഹിതരായെന്നും ജീവിതപങ്കാളികളെപ്പോലെ കഴിഞ്ഞുവരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.
TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
ഇന്ത്യൻ പീനൽ കോഡ്, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമം (പോക്സോ) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗൺസിലിംഗിന് ശേഷം കുടുംബത്തിനൊപ്പം വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Madhyapradesh, Marrying a teenage girl, Woman arrested