• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

Arrest | റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയില്‍ പരാതി നല്‍കിയത്.

  • Last Updated :
  • Share this:
    കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ബിന്‍ഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.

    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന ക്ലര്‍ക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയില്‍ പരാതി നല്‍കിയത്.

    സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്.

    Also Read-CPM ലോക്കൽ കമ്മറ്റി അംഗത്തിന്റെ മകന്റെ വിവാഹ തട്ടിപ്പ്;  കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാതെ പൊലീസ്

    ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി മനസിലായിട്ടുണ്ടെന്നും സംഘത്തിലെ പ്രധാനിയായ വനിതയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

    Liquor Smuggling | മാഹിയിൽനിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകൻ അറസ്റ്റിൽ

    കോഴിക്കോട്: മാഹിയില്‍ നിന്ന് മദ്യം കടത്തിയ സംഭവത്തിൽ യുവ സംഗീത സംവിധായകന്‍ അറസ്റ്റിലായി.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനൻ എന്നയാളെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. 2013ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്. 2013ല്‍ മാഹിയിൽ മാത്രം വിൽക്കുന്ന മദ്യം കൈവശം വെച്ചതിനാണ് ശരത്തിനെതിരെ കേസ് എടുത്തത്. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ശരത്തിനെ പൊലീസ് പിടികൂടിയത്.

    Also Read-Arrest | ഭാര്യയെയും രണ്ടു പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    നേരത്തെയും നിരവധി ക്രിമിനൽ തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ശരത്ത് മോഹനൻ. ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് തട്ടിപ്പ് നടത്തിയതിന് ശരത്തിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

    ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരെ നടന്നു വരുന്നുണ്ട്.
    Published by:Jayesh Krishnan
    First published: