• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മുക്കുപണ്ടങ്ങൾ പണയം വച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Arrest | മുക്കുപണ്ടങ്ങൾ പണയം വച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് രണ്ട് തവണകളിലായി മുക്ക് പണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുക്കുന്നത്.

  • Share this:
    തൃശൂര്‍:സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍ (Arrest)

    കൊല്ലം പള്ളിക്കുന്ന് തെക്കേതില്‍ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് രണ്ട് തവണകളിലായി മുക്ക് പണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുക്കുന്നത്.

    തട്ടിപ്പ് മനസ്സിലാക്കിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാറിന് ലഭിച്ച രഹര്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊരട്ടിയില്‍ പ്രതിയെ പിടികൂടിയത്.

    തൃശൂര്‍ ജില്ലയില്‍ പ്രതിക്കെതിരെ സമാനമായ രീതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Beer | ബിയർ മോഷ്ടിച്ച് പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റു; വെയർഹൗസ് സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

    കോട്ടയം (Kottayam) അയർക്കുന്നത്ത് ബിവറേജസിന്റെ വെയർ ഹൗസിൽ (Beverages WareHouse) നിന്നും മോഷ്ടിച്ച ബിയർ ദേശീയ പണിമുടക്ക് (Nationwide Strike) ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. അയർക്കുന്നം വെയർഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

    കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ അശോക് കുമാറിന്റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീം കുരുമ്പാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അയർക്കുന്നം ബിവറേജ് വെയർ ഹൗസിലെ ചുമട്ട് തൊഴിലാളിയായിരുന്നു പ്രതി. ജോലിയ്ക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അടക്കമുള്ളവർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ട് വരികയായിരുന്നു.

     Also Read- മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളുരുവില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

    നികുതി അടയ്ക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്ത് കൊണ്ട് വന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് മദ്യം വിൽപന നടത്തിയിരുന്നത്. ഇയാളുടെ മദ്യ വിൽപന സംബന്ധിച്ച് എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു.

     Also Read- ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വര്‍ണം കടത്താന്‍ ശ്രമം; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

    പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷ് , അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ ജെക്സി ജോസഫ്, രഞ്ജിത്ത് കെ നന്ത്യാട്ട് , പി വി ബിജു, പാമ്പാടി സിവിൽ എക്സൈസ് ഓഫീസർ എം എച്ച് ഷെഫീഖ്, പ്രവീൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
    Published by:Jayashankar AV
    First published: