നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഭര്‍ത്താവിന്റെ രോഗം മാറാന്‍ കുഞ്ഞിനെ നരബലി കൊടുത്തു; യുവതി അറസ്റ്റില്‍

  Arrest | ഭര്‍ത്താവിന്റെ രോഗം മാറാന്‍ കുഞ്ഞിനെ നരബലി കൊടുത്തു; യുവതി അറസ്റ്റില്‍

  മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറു മാസം പ്രായമായ ബന്ധുവിന്റെ കുഞ്ഞിനെ യുവതി നരബലി നല്‍കിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: ഭര്‍ത്താവിന്റെ രോഗം മാറാന്‍ കുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍(Arrest). മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറു മാസം പ്രായമായ ബന്ധുവിന്റെ കുഞ്ഞിനെ യുവതി നരബലി നല്‍കിയത്. സംഭവത്തില്‍ കുഞ്ഞിനെ നരബലി നല്‍കിയ ശര്‍മിള ബീഗം(48), ഇവരുടെ ഭര്‍ത്താവ്(50), മന്ത്രവാദിയായ മുഹമ്മദ് സലീം(48) എന്നിവരെ പൊലീസ്(Police) അറസ്റ്റ് ചെയ്തു.

   മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിന് പിന്നിലെ മീന്‍ വളര്‍ത്തല്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. ഈ മാസം 15നായിരുന്നു കുഞ്ഞിന്റെ മൃതദേഹം ശര്‍മിള ബീഗത്തിന്റെ വീട്ടിന് പിന്നിലെ വാട്ടര്‍ ടാബില്‍ നിന്നുള്ള കുഴലില്‍ നിന്നും കണ്ടെത്തിയത്.

   എന്നാല്‍ ഇതിലെ ദുരൂഹത കാണാതെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ സംസ്‌കരിക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍ക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ക്രൂരത പുറത്തായത്.

   Also Read-Murder | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് SDPI

   അസ്‌റുദ്ദീനും ശര്‍മിള ബീഗവും അടുത്തിടെയാണ് വിദേശത്ത് നിന്നും തിരിച്ചെത്തിയത്. അതിന് ശേഷം അസ്‌റുദ്ദീന്റെ ആരോഗ്യ നില വഷളായിരുന്നു. അതിനിടെയാണ് പുതുക്കോട്ട ജില്ലയിലെ കൃഷ്ണാഞ്ചിപട്ടണം സ്വദേശിയായ മുഹമ്മദ് സലീമിനെ പരിചയപ്പെടുന്നത്. ഇയാള്‍ താന്‍ വലിയ മന്ത്രവാദിയാണെന്ന് വിശ്വസിപ്പിച്ച് ശര്‍മ്മിളയെ നരബലിക്ക് പ്രേരിപ്പിക്കുകയായിരുന്നു.

   കുട്ടിയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന ശേഷം ബീഗം കുട്ടിയെ വെള്ള കുഴലിലൂടെ ഒഴുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പുതുക്കോട്ട് തഹല്‍സിദാറുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി.
   Published by:Jayesh Krishnan
   First published:
   )}