കാമുകന് സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തു; യുവതി അറസ്റ്റില്‍

വിവാഹിതനും മൂന്ന് കുഞ്ഞുങ്ങളുടെ പിതാവുമായ ദിനേശ് മറൈയ്യ എന്നയാളുമായി യുവതി നാല് വർഷമായി പ്രണയത്തിലാണ്.

News18 Malayalam | news18-malayalam
Updated: November 1, 2019, 11:36 PM IST
കാമുകന് സഹോദരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തു; യുവതി അറസ്റ്റില്‍
video
  • Share this:
മുംബൈ: കാമുകന് സഹോദരിയുടെ നഗ്നദൃശ്യങ്ങൾ അയച്ചു കൊടുത്ത യുവതി അറസ്റ്റിൽ. മുംബൈയിലെ ബൈക്കുളയിലാണ് സംഭവം. 20 വയസുള്ള സഹോദരി കുളിക്കുന്നതിൻറെ വീഡിയോയാണ് യുവതി കാമുകന് നൽകിയത്. അഗ്രിപ്പഡ പൊലീസ് വ്യാഴാഴ്ചയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്.

also read:കൂട്ടബലാത്സംഗത്തിനിരയായ വീട്ടമ്മ ഭർത്താവിന്റെ പോസ്റ്റ് മോർട്ടത്തിനായി യാത്ര ചെയ്തത് 100 കി.മീറ്റർ

വിവാഹിതനും മൂന്ന് കുഞ്ഞുങ്ങളുടെ പിതാവുമായ ദിനേശ് മറൈയ്യ എന്നയാളുമായി യുവതി നാല് വർഷമായി പ്രണയത്തിലാണ്. ബുധനാഴ്ച മറൈയ്യയുടെ ഭാര്യ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് ഇവരുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സത്യം വെളിപ്പെടുത്തിയത്. ദിനേശ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും വിവാഹം ചെയ്യണമെങ്കിൽ സഹോദരിയുടെ നഗ്നദൃശ്യങ്ങൾ അയയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു.

ഇതനുസരിച്ചാണ് സഹോദരി കുളിക്കുന്നതിന്റെ ലൈവ് വീഡിയോ കോളിലൂടെ യുവതി കാമുകന് നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് ദിനേശ് എടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇയാളുടെ ഭാര്യ കണ്ടത്.

പെൺകുട്ടിയോടുള്ള വൈരാഗ്യം മൂലമാണ് ദിനേശ് യുവതിയോട് അവരുടെ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. നവരാത്രി ദിവസം പെൺകുട്ടി ദിനേശുമായും ഇയാളുടെ ഭാര്യയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കത്തിനൊടുവിൽ പെൺകുട്ടി ദിനേശിനെ മർദിച്ചു. ഇതിന്റെ വൈരാഗ്യംമൂലം പെൺകുട്ടിയു
ടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ദിനേശ് കാമുകിയോട് ആവശ്യപ്പെട്ടത്. ദിനേശിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

First published: November 1, 2019, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading