നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Snatching | വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ചു; അറസ്റ്റിലായി യുവതി

    Snatching | വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ചു; അറസ്റ്റിലായി യുവതി

    മരത്തിന് മുകളിലിരുന്ന് സംഭവങ്ങളെല്ലാം ഒരു മരംവെട്ട് തൊഴിലാളി കാണുന്നുണ്ടായിരുന്നു

    • Share this:
      ആലപ്പുഴ : വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച സംഭവത്തില്‍ (Chain snatching case) അറസ്റ്റിലായി യുവതി. കലവൂര്‍ പാലത്തിന് സമീപം സരസമ്മ എന്ന 81 കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച ആലപ്പുഴ കളപ്പുര ചക്കംപറമ്പ് രമാദേവി (45) ആണ് അറസ്റ്റിലായത്.

      കഴിഞ്ഞ ദിവസം വഴി ചോദിക്കാനെന്ന വ്യാജേന സരസമ്മയുടെ സമീപം  രമാദേവി എത്തുകയായിരുന്നു. വഴി ചോദിക്കുന്നതിനിടെ ഇവര്‍ സരസമ്മയുടെ കഴുത്തിലെ ഒരു പവന്റെ മാലയില്‍ പിടുത്തമിട്ടു. എന്നാല്‍ സരസമ്മ എതിര്‍ത്തതു മൂലം മാലയുടെ ഒരുഭാഗമാണ് പ്രതിയുടെ കൈയില്‍ കിട്ടിയത്. കിട്ടിയ മാലയുമായി രമാദേവി കടന്നു കളയുകയും ചെയ്തു.

      എന്നാല്‍ ഒരു മരംവെട്ട് തൊഴിലാളി സമീപത്തെ മരത്തിന് മുകളിലിരുന്ന് സംഭവങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു. ഇയാള്‍ വാഹനത്തിന്റെ നമ്പര്‍ ഓര്‍ത്തുവെക്കുകയും പൊലീസിന് മൊഴി നല്‍കുകയും ചെയ്തു.

      മരം വെട്ട് തൊഴിലാളി നല്‍കിയ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വാഹനം കണ്ടെത്തി മണ്ണഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

      സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന രമക്ക് കാര്‍ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളാണുള്ളത്. മോഷണം നടത്തിയതും ജോലി ചെയ്ത് ലഭിച്ചിരുന്ന പണവുമായി രമാദേവി ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

      Also Read - ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; 8 വര്‍ഷത്തെ ഒളിവിന് ശേഷം പോലീസ് പിടിയിലായി പ്രതി

      വിവാഹം നടന്നിട്ട് മൂന്നു മാസമായില്ല; സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനമെന്ന് യുവതിയുടെ പരാതി

      കണ്ണൂർ: വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സമാകുന്നതിന് മുമ്പ് കൂ​ടു​ത​ല്‍ സ്വ​ര്‍​ണവും പ​ണ​വും ആവശ്യപ്പെട്ട് പീ​ഡി​പ്പിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തിൽ പൊലീസ് കണ്ണൂർ പയ്യന്നൂരിലാണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തത്. ഭ​ര്‍​ത്താ​വ് മാ​ത​മം​ഗ​ലം പേ​രൂ​രി​ലെ ര​ഞ്ജി​ത്, മാ​താ​പി​താ​ക്ക​ളാ​യ ജ​നാ​ര്‍​ദ​ന​ന്‍, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് പൊലീസ് കേ​സെ​ടു​ത്ത​ത്.

      Also Read- സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; വീട്ടിൽ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചു

      2019 മാ​ര്‍​ച്ചി​ലാ​ണ് രഞ്ജിത്തും പരാതിക്കാരിയും തമ്മിലുള്ള വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ല്‍, വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സം തി​ക​യും മു​മ്ബേ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് 2019 ജൂ​ണ്‍ മു​ത​ല്‍ 2021 ജ​നു​വ​രി വ​രെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ഭ​ര്‍​ത്താ​വും മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
      Published by:Karthika M
      First published: