ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി അറസ്റ്റിൽ. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. കിടക്കയിൽ മൂത്രമൊഴിച്ചതോടെ യുവതി ഇയാളെ വിളിച്ചുണർത്തി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ യുവതി അടുക്കളയിലേക്കോടി കത്തിയെടുത്തുകൊണ്ട് വന്ന് ഇയാളെ കുത്തുകയായിരുന്നു.
വയറിന്റെ ഇടതുവശത്ത് കുത്തേറ്റ യുവാവിന്റെ ശ്വാസകോശത്തിനു പരുക്കേറ്റിട്ടുണ്ട്. കാമുകി ബ്രയാന ലകോസ്റ്റാണ് തന്നെ ആക്രമിച്ചതെന്ന് ഇയാൾ പൊലീസിനു മൊഴിനൽകി. എന്നാൽ വഴക്കിനിടെ യുവാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പ്രതിരോധത്തിനായാണ് താൻ യുവാവിനെ കുത്തിയതെന്നും യുവതി പറഞ്ഞു.
ഇരുവരും തലേന്ന് ഏറെ മദ്യപിച്ചിരുന്നു എന്നും രണ്ടുപേരും മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.