• HOME
  • »
  • NEWS
  • »
  • crime
  • »
  • വയോധികർക്ക് ആലിംഗനം നല്‍കി സ്വര്‍ണവും മൊബൈലും മോഷ്ടിക്കുന്ന സ്ത്രീ പിടിയിൽ

വയോധികർക്ക് ആലിംഗനം നല്‍കി സ്വര്‍ണവും മൊബൈലും മോഷ്ടിക്കുന്ന സ്ത്രീ പിടിയിൽ

നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്ത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു

  • Last Updated :
  • Share this:
    മുംബൈ: വയോധികർക്ക് ആലിംഗനം നൽകി സ്വർണവും പൺണവും മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍. ഗീത പട്ടേൽ എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി വയോധികരെയാണ് സമാനരീതിയിൽ കബളിപ്പിച്ച് മോഷണം നടത്തിയത്. 72 വയസുകാരനിൽ നിന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

    ഷോപ്പിങ്ങിനുശേഷം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോ കൈകാണിച്ച് നിർത്തിയ ശേഷം ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെ മാല മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു.

    Also Read-ബസ് യാത്രക്കിടെ പൊലീസുകാരന്‍റെ തോക്ക് മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

    വീട്ടിലെത്തിയപ്പോഴാണ് മാല മോഷണം പോയത് ഇയാൾ അറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതിന നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മീരാ ഭായന്ദറിൽ നിന്ന് ഗീത പട്ടേലിനെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
    Published by:Jayesh Krishnan
    First published: