നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | സ്കൂട്ടറിലെത്തിയ യുവതി വയോധികയുടെ സ്വർണമാല പൊട്ടിച്ചു; മുകളിലിരുന്ന് എല്ലാം കണ്ടയാൾ കാരണം കുടുങ്ങി

    Arrest | സ്കൂട്ടറിലെത്തിയ യുവതി വയോധികയുടെ സ്വർണമാല പൊട്ടിച്ചു; മുകളിലിരുന്ന് എല്ലാം കണ്ടയാൾ കാരണം കുടുങ്ങി

    മാല മോഷ്ടിച്ച് ആഡംബര ജീവിതം നയിച്ചുവരുന്നയാളാണ് രമാദേവിയെന്ന് പൊലീസ് പറയുന്നു. സ്വകാര്യകമ്പനിയിലെ ജീവനക്കാരിയായ രമാദേവിക്ക് കാർ ഉൾപ്പടെ മൂന്നു വാഹനങ്ങളുണ്ട്

    Ramadevi_arrest

    Ramadevi_arrest

    • Share this:
      കൊച്ചി: സ്കൂട്ടറിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടിൽ രമാദേവി(45)യാണ് അറസ്റ്റിലായത്. കലവൂർ പാലത്തിന് തെക്കുഭാഗത്തുകൂടി നടന്നുവന്ന സമീപവാസിയായ സരസമ്മയുടെ(81) രമാദേവി പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഒരു പവൻ തൂക്കം വരുന്ന മാലയുടെ മൂന്നര ഗ്രാം വരുന്ന ഭാഗമാണ് രമാദേവി പൊട്ടിച്ചെടുത്തത്.

      എന്നാൽ രമാദേവി മാല പൊട്ടിച്ചെടുക്കുന്നത് സമീപത്ത് മരത്തിന് മുകളിൽ ഇരുന്ന മരംവെട്ട് തൊഴിലാളി കണ്ടു. ഇയാളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രമാദേവി അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊട്ടിച്ചെടുത്ത സ്വർമാലയുടെ ഭാഗം ആലപ്പുഴയിലെ ഒരു കടയിലാണ് രമാദേവി വിറ്റത്. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

      ആഡംബര ജീവിതം നയിച്ചുവരുന്നയാളാണ് രമാദേവിയെന്ന് പൊലീസ് പറയുന്നു. സ്വകാര്യകമ്പനിയിലെ ജീവനക്കാരിയായ രമാദേവിക്ക് കാർ ഉൾപ്പടെ മൂന്നു വാഹനങ്ങളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

      ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; 8 വര്‍ഷത്തെ ഒളിവിന് ശേഷം പോലീസ് പിടിയിലായി പ്രതി

      ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയതിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കവേ പോലീസ് പിടിയിലായി പ്രതി. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീമാണ് (43) എട്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായത്.

      വഴിക്കടവ് മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് ആദ്യം കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. പിന്നീട് പൊന്നാനിയില്‍ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും പൊന്നാനി തെയ്യങ്ങാട് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയും ചെയ്യുമ്പോഴാണ് ഇയാള്‍ വഴിക്കടവ് പോലീസിന്റെ പിടിയിലാവുന്നത്.

      വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

      അന്വേഷണ സംഘത്തില്‍ സുനു നൈനാന്‍, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

      വിവാഹം നടന്നിട്ട് മൂന്നു മാസമായില്ല; സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനമെന്ന് യുവതിയുടെ പരാതി

      കണ്ണൂർ: വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സമാകുന്നതിന് മുമ്പ് കൂ​ടു​ത​ല്‍ സ്വ​ര്‍​ണവും പ​ണ​വും ആവശ്യപ്പെട്ട് പീ​ഡി​പ്പിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തിൽ പൊലീസ് കണ്ണൂർ പയ്യന്നൂരിലാണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തത്. ഭ​ര്‍​ത്താ​വ് മാ​ത​മം​ഗ​ലം പേ​രൂ​രി​ലെ ര​ഞ്ജി​ത്, മാ​താ​പി​താ​ക്ക​ളാ​യ ജ​നാ​ര്‍​ദ​ന​ന്‍, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് പൊലീസ് കേ​സെ​ടു​ത്ത​ത്.

      Also Read- സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; വീട്ടിൽ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചു

      2019 മാ​ര്‍​ച്ചി​ലാ​ണ് രഞ്ജിത്തും പരാതിക്കാരിയും തമ്മിലുള്ള വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ല്‍, വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സം തി​ക​യും മു​മ്ബേ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് 2019 ജൂ​ണ്‍ മു​ത​ല്‍ 2021 ജ​നു​വ​രി വ​രെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ഭ​ര്‍​ത്താ​വും മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
      Published by:Anuraj GR
      First published:
      )}