നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മറ്റ് സ്ത്രീകളുമായി ബന്ധം; ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

    മറ്റ് സ്ത്രീകളുമായി ബന്ധം; ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

    മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യ രഞ്ജിത് കുമാറിനോട് വഴക്കുണ്ടാക്കി. മദ്യലഹരിയിൽ ലക്കുകെട്ട അവസ്ഥയിലായിരുന്നു രഞ്ജിത് കുമാർ.

    Murder

    Murder

    • Share this:
      തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മന്‍കോവില്‍ തെരുവില്‍ രഞ്ജിത് കുമാര്‍ (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സത്യയെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. തേനി എസ്‌പി പ്രവീണ്‍ ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം പെരിയകുളം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

      ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യ രഞ്ജിത് കുമാറിനോട് വഴക്കുണ്ടാക്കി. മദ്യലഹരിയിൽ ലക്കുകെട്ട അവസ്ഥയിലായിരുന്നു രഞ്ജിത് കുമാർ. കട്ടിലിലേക്ക് വീണ രഞ്ജിത് കുമാറിനെ സത്യ തള്ളിവീഴ്ത്തിയ ശേഷം കഴുത്തിൽ കയറിട്ട് കുരുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

      സംഭവം നടന്ന ശേഷം രഞ്ജിത് കുമാർ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് സത്യ മറ്റുള്ളവരോട് പറഞ്ഞത്. എന്നാൽ രഞ്ജിത് കുമാറിന്റെ പിതാവ് രാജ എസ്‌ പിക്ക് പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് തെളിയുകയായിരുന്നു.

      ഇതേത്തുടർന്നാണ് സത്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ പൊലീസിന് സംശയം വർദ്ധിച്ചു. ഇതേത്തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സത്യ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. രഞ്ജിത് കുമാർ - സത്യ ദമ്പതികൾക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.

      ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി

      ദിവസവേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) ആണ് ആത്മഹത്യ ചെയ്തത്.

      കഴിഞ്ഞ 18 നാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 21ന് മരിച്ചു.





      ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതില്‍ കടുത്ത വിഷമത്തിലായിരുന്നു സിന്ധുവെന്ന് സമീപവാസികള്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ സുരേന്ദ്രന് മറ്റൊരു ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. കറുകപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരയണന്‍, യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Anuraj GR
      First published:
      )}