നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നഴ്‌സ് വേഷത്തിൽ മെഡിക്കൽ കോളേജിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

  നഴ്‌സ് വേഷത്തിൽ മെഡിക്കൽ കോളേജിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

  കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി ഒരു മണിക്കൂറിനകമാണ് കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഹോട്ടൽ മുറിയിൽനിന്ന് സ്ത്രീ പിടിയിലായത്. കുഞ്ഞിനെ ഇവരുടെ പക്കൽനിന്ന് കണ്ടെത്തി

  Neethu_Arrest

  Neethu_Arrest

  • Share this:
   കോട്ടയം: മെഡിക്കല്‍ കോളജിലെ പ്രസവ വാർഡിൽനിന്ന് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി ഒരു മണിക്കൂറിനകമാണ് കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഹോട്ടൽ മുറിയിൽനിന്ന് സ്ത്രീ പിടിയിലായത്. കുഞ്ഞിനെ ഇവരുടെ പക്കൽനിന്ന് കണ്ടെത്തി. നഴ്സിങ് അസിസ്റ്റന്‍റാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്.

   വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവം ഉണ്ടായത്. കുഞ്ഞിന് മഞ്ഞ നിറം കൂടുതലാണെന്നും തീവ്രപരിചരണവിഭാഗത്തിൽ കാണിക്കണമെന്നും പറഞ്ഞാണ് കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയത്. നഴ്‌സിന്‍റെ വേഷത്തിലാണ് ഇവർ എത്തിയതെന്നും കുഞ്ഞിന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പറഞ്ഞു. ഏറെ നേരമായിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാത്തതിനെ തുടർന്ന് നഴ്സുമാരുടെ മുറിയിലെത്തി അന്വേഷിച്ചു. അപ്പോൾ കുഞ്ഞിനെ വാങ്ങാൻ അവിടെനിന്ന് ആരും വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കി. തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

   പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെയും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരുമണിക്കൂറിനുള്ളിൽ കുഞ്ഞിനെയും സ്ത്രീയെയും കണ്ടെത്താൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. ഇടുക്കി വണ്ടിപ്പരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോവാന്‍ ശ്രമം നടന്നത്. കുട്ടിയെ കൊണ്ടുപോയ കളമശ്ശേരി സ്വദേശി നീതുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയുമുണ്ട്.

   പേട്ടയിലെ അനീഷ് കൊലപാതകം; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ്

   പേട്ടയിൽ അനീഷ് ജോർജ്ജിന്റെ കൊലപാതകം  (Aneesh Murder Case) ആസൂത്രിതമെന്ന്  പോലീസ് (Kerala Police). പക്ഷേ വിളിച്ചു വരുത്തി കൊല ചെയ്തത് അല്ല. അവസരം കിട്ടുമ്പോൾ കൊല ചെയ്യാമെന്ന് പ്രതിയ്ക്ക് ലക്ഷ്യമുണ്ടായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചതായും പേട്ട സി ഐ റിയാസ് രാജ പറഞ്ഞു.

   കഴിഞ്ഞ 29 ന്  രാവിലെയാണ് സൈമൺ ലാലൻ തന്റെ വീട്ടിൽ വെച്ച്  മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ കൊലപെടുത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി സൈമൺ ലാലനെ വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ലാലൻ കള്ളനാണെന്ന് കരുതി അനീഷിനെ കുത്തിയെന്നായിരുന്നു  മൊഴി നൽകിയത്. എന്നാൽ ചോദ്യം ചെയ്യലിൽ വ്യക്തി വൈരാഗ്യമാണ്  കൊലപ്പെടുത്തിന് കാരണമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി  പേട്ട സി ഐ റിയാസ് രാജ പറഞ്ഞു.

   Also Read- Aneesh Murder Case | അനീഷ് ജോർജിന്‍റെ മരണത്തിന് ഇടയാക്കിയത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്

   വിളിച്ച് വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പോലീസ് തള്ളി കളഞ്ഞു. വിളിച്ചു വരുത്തി കൊല ചെയ്തത് അല്ല. അനീഷ് ജോർജിന്റെ ഫോണിലേയ്ക്കും തിരിച്ചും പ്രതിയുടെ വീട്ടിൽ നിന്ന് ഫോൺ കോളുകൾ പോയിട്ടുണ്ട്. അത് സാധാരണയായി നടത്താറുള്ളതാണ്. പ്രതിയ്ക്ക് കൊല ചെയ്യണമെന്ന ലക്ഷ്യത്തോടെ സൈമൺലാൽ കാത്തിരുന്നതാണ്. അവസരം ലഭിച്ചപ്പോൾ കൊല നടത്തുകയായിരുന്നു. കള്ളനാണെന്ന് കരുതി കുത്തിയെന്നത് കള്ള മൊഴിയായിരുന്നെന്നും പൊലീസ് പറഞ്ഞു.
   Published by:Anuraj GR
   First published: