ഒന്നരവയസുകാരനെ കൊന്നത് 'അമ്മ; ലക്ഷ്യം കാമുകനൊപ്പമുള്ള ജീവിതമെന്ന് പോലീസ്

രണ്ടുതവണ കടൽഭിത്തിയിലെ കരിങ്കല്ലിലേക്ക് എറിഞ്ഞാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ അവിടെനിന്ന് പോയത്

News18 Malayalam | news18-malayalam
Updated: February 18, 2020, 8:28 PM IST
ഒന്നരവയസുകാരനെ കൊന്നത് 'അമ്മ; ലക്ഷ്യം കാമുകനൊപ്പമുള്ള ജീവിതമെന്ന് പോലീസ്
murder
  • Share this:
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊത്ത് ജീവിക്കാനാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കടൽഭിത്തിയ്ക്ക് മുകളിൽ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛന്‍ പ്രണവ് ആണെന്നായിരുന്നു ശരണ്യയുടെ മൊഴി. എന്നാല്‍ ഇത് പൂര്‍ണമായി വിശ്വാസത്തില്‍ എടുക്കാതെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

രണ്ടുതവണ കടൽഭിത്തിയിലെ കരിങ്കല്ലിലേക്ക് എറിഞ്ഞാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ അവിടെനിന്ന് പോയത്. അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
First published: February 18, 2020, 8:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading