• HOME
  • »
  • NEWS
  • »
  • crime
  • »
  • WOMAN ARRESTED IN CONNECTION WITH THE MURDER OF HER HUSBAND

ഭർത്താവിന് രഹസ്യബന്ധമെന്ന് സംശയം; ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

വീടിന് അടുത്തുള്ള മറ്റൊരു സ്ത്രീയുമായി ഭർത്താവിന് രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതാണെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു.

Murder

Murder

  • Share this:
    അജ്മീർ: രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വധിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബാലാപുര സ്വദേശി ദേവി സിങ്(49) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ പിങ്കിയാണ് അറസ്റ്റിലായത്. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട പിങ്കിയുടെ ബന്ധു ഉൾപ്പടെ മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    ബാലാപുരയിലെ കാലിത്തീറ്റ വ്യാപാരിയായ ദേവി സിങ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് വധിക്കപ്പെട്ടത്. മൂന്നംഗ സംഘം വീട്ടിൽ കയറി ദേവി സിങിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കൊലപാതകം നടത്തിയത്. കഴുത്തറുത്ത ശേഷം വെടിവെച്ച് മരണം ഉറപ്പാക്കിയിട്ടാണ് കൊലപാതകികൾ കടന്നു കളഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് തുടക്കത്തിൽ ഒരു സൂചനയും ലഭിച്ചിരുന്നില്ല.

    വ്യാപാരരംഗത്ത് ശത്രുക്കളില്ലെന്ന് മനസിലായതോടെയാണ് കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിലാണ് കുറച്ചുനാളായി ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടെന്ന് മനസിലായത്. തുടർന്ന് ഭാര്യയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ പരസ്പരവിരുദ്ധമായ മൊഴിയാണ് അവർ നൽകിയത്. ഇതോടെയാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്. ഇതോടെ നടന്ന സംഭവം ദേവി സിങിന്‍റെ ഭാര്യ ഏറ്റു പറയുകയും ചെയ്തു.

    വീടിന് അടുത്തുള്ള മറ്റൊരു സ്ത്രീയുമായി ഭർത്താവിന് രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതാണെന്ന് അവർ സമ്മതിച്ചു. സഹോദരിയുടെ മകളുടെ ഭർത്താവായ കുൽദീപ് സിങിനാണ് ക്വട്ടേഷൻ നൽകിയതെന്നും പിങ്കി പൊലീസിനോട് പറഞ്ഞു. ക്വട്ടേഷൻ ഏറ്റെടുത്ത കുൽദീപ്, രണ്ടു സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് കൃത്യം നിർവ്വഹിച്ചത്. കൊലപാതകത്തിന് ആവശ്യമായ എല്ലാ സൌകര്യം ചെയ്തു നൽകിയതായും പിങ്കി പൊലീസിനോട് പറഞ്ഞു. കഴുത്തറുത്ത ശേഷം മരണം ഉറപ്പാക്കാൻ വെടിവെക്കാൻ നിർദേശിച്ചത് താനാണെന്നും പിങ്കി പൊലീസിനോട് പറഞ്ഞു.

    Also Read- പതിനാറുകാരിയെ ബസിൽവെച്ച് പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റിൽ

    കുൽദീപിനൊപ്പമുള്ള രണ്ടുപേരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ഇവർ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നും, ഇവർ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

    ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

    ഒപ്പം താമസിച്ചിരുന്ന കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജിവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ വീട്ടില്‍ അബു താഹിറി(42)നെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം. അഞ്ചു വര്‍ഷത്തിലേറെയായി ഒപ്പം താമസിപ്പിച്ചിരുന്ന ഷമീറ(34)യെയാണ് അബു താഹിർ കുത്തിക്കൊന്നത്.

    2015 സെപ്റ്റംബര്‍ 18ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ പുതിയഞ്ചേരിക്കാവ് കൂട്ടുകുളത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്ബത്തേല്‍പ്പടി വാലിയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകളാണ് ഷമീറ. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി എ കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി ലക്ഷ്മണിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
    Published by:Anuraj GR
    First published:
    )}