HOME » NEWS » Crime » WOMAN ARRESTED IN KOZHIKODE BEAUTY PARLOUR THEFT CASE UPDATED

ബ്യൂട്ടിപാർലറിൽ കയറി വയറുവേദന അഭിനയിച്ച് കവർന്നത് 60,000 രൂപയും 5 പവനും; യുവതി പിടിയിൽ

ബ്യൂട്ടി പാർലറിൽ ഹെന്ന ട്രീറ്റ്മെന്റിനായി എത്തിയ യുവതിയാണ് മോഷണം നടത്തിയത്

News18 Malayalam | news18-malayalam
Updated: March 27, 2021, 11:30 AM IST
ബ്യൂട്ടിപാർലറിൽ കയറി വയറുവേദന അഭിനയിച്ച് കവർന്നത് 60,000 രൂപയും 5 പവനും; യുവതി പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: ബ്യൂട്ടിപാർലറിൽ കവർച്ച നടത്തി മുങ്ങിയ യുവതി പൊലീസ് പിടിയിൽ. കോഴിക്കോടുള്ള സഹേലി ബ്യൂട്ടി പാർലറിൽ നിന്ന് 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിലാണ് കടലുണ്ടി അമ്പാളി വീട്ടിൽ അഞ്ജന (23) പിടിയിലായത്. അഞ്ച് മാസത്തിന് ശേഷമാണ് യുവതിയെ പൊലീസ് പിടികൂടുന്നത്.

കഴിഞ്ഞ ഒക്ടോബർ 24നാണ് സഹേലി ബ്യൂട്ടി പാർലറിൽ ഹെന്ന ട്രീറ്റ്മെന്റിനായി യുവതി എത്തിയത്. വയറുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് ബ്യൂട്ടീഷ്യനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു.


സംഭവത്തിൽ ചേവായൂർ പൊലീസാണ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും പൊലീസിനു ലഭിച്ച വിവര പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബ്യൂട്ടിപാർലറിന് സമീപങ്ങളിലുള്ള ക്യാമറകളും ഏകദേശ രൂപവും സ്കൂട്ടറിനെ കുറിച്ചും ലഭിച്ച വിവരങ്ങൾ ചേർത്താണ് പ്രതിയെ കണ്ടെത്തിയത്. നൂറിലേറെ ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് ഇതിനായി പരിശോധിച്ചത്.

Also Read-എന്നാലും എന്റെ ഗൂഗിൾ, ഇങ്ങനെയൊക്കെ പറയാമോ; അവിവാഹിതർക്ക് അത്രയ്ക്ക് സന്തോഷമുണ്ടോ?

നടക്കാവ് ബസ് സ്റ്റോപ്പിന് സമീപത്തു വെച്ചാണ് യുവതിയെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ നഗരത്തിലെ വിവിധ ബ്യൂട്ടിപാർലറുകളിൽ നടന്ന മോഷണങ്ങളെ പറ്റിയും പൊലസീന് സൂചന ലഭിച്ചിട്ടുണ്ട്.

Also Read-ഓൺലൈനിൽ ഓർഡർ ചെയ്തത് ഐഫോൺ 7; കിട്ടിയതോ കൈയിൽ ഒതുങ്ങാത്ത സാധനം, കണ്ണ് തള്ളി യുവാവ്

ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.വിജയകുമാർ, എസ്ഐ എൻ.അജീഷ് കുമാർ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, വി.ജി.മഞ്ജു വിജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി.ശ്രീജിത്ത്, പി.ടി.ഷഹീർ, എ.വി.സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

മറ്റൊരു സംഭവം

കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുവകകൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥികളാണ് കണ്ടുകെട്ടിയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ 900ല്‍ അധികം നഴ്സുമാരെ വിദേശത്തേക്ക് കൊണ്ടുപോയത്.  ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചെന്നും ഈ തുക വിദേശത്തേക്ക് ഹവാലയായി കടത്തിയെന്നും ഇ.‍ഡി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്.
Published by: Naseeba TC
First published: March 27, 2021, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories