ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയില്‍. തോപ്പുംപടി സ്വദേശിനി സജിതയെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 142 കുപ്പി വിദേശമദ്യം പിടികൂടി.
മദ്യത്തിന് പുറമെ 30 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ചന്ദനമുട്ടിയും കണ്ടെത്തി. അബ്ക്കാരി ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. മാരാരിക്കുളം എസ് എച്ച് ഓ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇടുക്കി പെരിയാവര എസ്റ്റേറ്റില്‍ പത്തൊന്‍പതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പെരിയാവര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടുവർഷം മുമ്പാണ് ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണിനെ വിവാഹം കഴിച്ചത്. കുറച്ചുനാൾ സന്തോഷത്തോടെ കഴിഞ്ഞ ഇരുവര്‍ക്കുമിടയില്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. മാസങ്ങൾ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിൽ വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലിയും ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തില്‍ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മാനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്നങ്ങൾ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തിയാലെ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.