• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗോവയിൽ നിന്നും ട്രെയിനിൽ കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂരിൽ പിടിയിൽ

ഗോവയിൽ നിന്നും ട്രെയിനിൽ കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂരിൽ പിടിയിൽ

27,000 രൂപ വിലമതിക്കുന്ന മദ്യമാണ് യുവതിയിൽ നിന്ന് പിടികൂടിയത്.

  • Share this:

    തൃശൂർ: ഗോവയിൽ നിന്ന് ട്രെയിനിൽ കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയില്‍. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് ആർപിഎഫിന്റെ പിടിയിലായത്. ഗോവയില്‍ നിന്നും തൃശൂരിലേക്ക് വിൽപനയ്ക്കായി എത്തിച്ചതായിരുന്നു മദ്യം.

    27,000 രൂപ വിലമതിക്കുന്ന മദ്യമാണ് യുവതിയിൽ നിന്ന് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ചായിരുന്നു മദ്യം കൊണ്ടുവന്നത്. 750 മില്ലി ലിറ്ററിന്‍റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 ബോട്ടിലുകളുമാണ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

    Also Read-ജി20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ BMW കാറിലെത്തി മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

    ആർപിഎഫിൻ‌റെ ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ സ്ക്വാഡ് പിടികൂടിയ മദ്യവും പ്രതിയേയും എക്സൈസിന് കൈമാറി. തൃശൂരിൽ ആർക്കുവേണ്ടിയാണ് മദ്യം എത്തിച്ചതെന്ന് ഉൾ‌പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

    Published by:Jayesh Krishnan
    First published: