• HOME
  • »
  • NEWS
  • »
  • crime
  • »
  • WOMAN ASSISTANT DIRECTOR BOOKED FOR ASSAULTING ABUSING TRAFFIC INSPECTOR IN CHENNAI

ട്രാഫിക് പോലീസുകാരനെതിരെ കയ്യേറ്റശ്രമം; അധിക്ഷേപം: വനിതാ അസിസ്റ്റന്‍റ് ഡയറക്ടർക്കെതിരെ കേസ്

'ആ സ്ത്രീയും മദ്യപിച്ചിരുന്നു. അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടയ്ക്ക് ചവിട്ടുകയും ചെയ്തു. ഞങ്ങൾക്ക് തന്നിട്ടുള്ള ക്യാമറയിൽ ഇതെല്ലാം വ്യക്തമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്'

 'ആ സ്ത്രീയും മദ്യപിച്ചിരുന്നു. അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടയ്ക്ക് ചവിട്ടുകയും ചെയ്തു. ഞങ്ങൾക്ക് തന്നിട്ടുള്ള ക്യാമറയിൽ ഇതെല്ലാം വ്യക്തമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്'

'ആ സ്ത്രീയും മദ്യപിച്ചിരുന്നു. അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടയ്ക്ക് ചവിട്ടുകയും ചെയ്തു. ഞങ്ങൾക്ക് തന്നിട്ടുള്ള ക്യാമറയിൽ ഇതെല്ലാം വ്യക്തമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്'

  • Share this:
    ചെന്നൈ: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവതിക്കെതിരെ കേസ്. സിനിമാ പ്രവർത്തകയായ കാമിനി എന്ന 28കാരിക്കെതിരെയാണ് കേസ്. ട്രാഫിക് ഇൻസ്പെക്ടറെ ഇവർ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

    ചെന്നൈ തിരുവാൺമിയൂറിൽ ഇക്കഴിഞ്ഞ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കാമരാജർ നഗർ സൗത്ത് അവന്യുവിന് സമീപത്തായി ട്രാഫിക് ഇൻസ്പെക്ടർ മാരിയപ്പന്‍റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ കാമിനിയും സുഹൃത്തായ യുവാവും സഞ്ചരിച്ച വാഹനവും പൊലീസ് തടഞ്ഞിരുന്നു.

    Also Read-സർക്കാര്‍ ഓഫീസിൽ ശുചിമുറിയില്ല; പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണാന്ത്യം

    പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഇവരുടെ വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ വാഹനം ഓടിച്ചിരുന്ന ശേഷു പ്രസാദ് (27) എന്ന യുവാവ് മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി. അഡയാർ ഇന്ദിരാനഗര്‍ സ്വദേശിയായ ഇയാൾ ഒരു സോഫ്റ്റ് വെയർ ഡെവലപ്പറാണ്. യുവാവിനെതിരെ കേസ് ചുമത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കവെയാണ് ഒപ്പമുണ്ടായിരുന്നു യുവതി കാറിൽ നിന്നിറങ്ങി വന്ന് ബഹളം ആരംഭിച്ചത്.

    Also Read-പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരി അറസ്റ്റിൽ

    ട്രാഫിക് ഇൻസ്പെക്ടറോട് തട്ടിക്കയറിയ ഇവർ, കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. യുവാവ് താമസിക്കുന്ന അതേ മേഖലയിൽ താമസിക്കുന്ന യുവതി, ഒരു സിനിമാ സഹസംവിധായകയാണെന്ന് പിന്നീടാണ് വ്യക്തമായത്. 'ആ സ്ത്രീയും മദ്യപിച്ചിരുന്നു. അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടയ്ക്ക് ചവിട്ടുകയും ചെയ്തു. ഞങ്ങൾക്ക് തന്നിട്ടുള്ള ക്യാമറയിൽ ഇതെല്ലാം വ്യക്തമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്' ട്രാഫിക് ഇൻസ്പെക്ടറായ മാരിയപ്പൻ പറയുന്നു.


    54 കാരനായ ഈ ഉദ്യോഗസ്ഥൻ തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം, അശ്ലീല ഭാഷാപ്രയോഗം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
    Published by:Asha Sulfiker
    First published:
    )}