• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുവതിയെ പട്ടാപ്പകൽ വീടുകയറി ആക്രമിച്ചു


Updated: June 26, 2018, 7:52 PM IST
യുവതിയെ പട്ടാപ്പകൽ വീടുകയറി ആക്രമിച്ചു

Updated: June 26, 2018, 7:52 PM IST
തിരുവനന്തപുരം: കരമനയില്‍ യുവതിയെ പട്ടാപ്പകല്‍ വീടുകയറി ആക്രമിച്ചെന്ന് പരാതി. വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്. വീടും അടിച്ച് തകര്‍ത്തു. കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരമന സ്വദേശിയായ യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് അക്രമം. യുവതിയെ മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടി. കരമന പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍