പാലക്കാട്: വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു.
മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ മുൻ ഭർത്താവ് രഞ്ജിത്ത് പൊലീസ് കസ്റ്റഡിയിൽ.
കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണ നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.