• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതി കൊക്കെയ്ന്‍ വലിക്കാന്‍ പൈപ്പ് നല്‍കിയില്ല; നഗ്നനായ യുവാവ് ആക്രമിച്ചു

യുവതി കൊക്കെയ്ന്‍ വലിക്കാന്‍ പൈപ്പ് നല്‍കിയില്ല; നഗ്നനായ യുവാവ് ആക്രമിച്ചു

അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി യുവതി സൈക്കിളില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും ഹെര്‍ക്കുലീസ് അവരെ പിന്തുടര്‍ന്ന് പിടിക്കുകയും കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു

  • Share this:
കൊക്കെയ്ന്‍ വലിക്കാന്‍ പൈപ്പ് നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റില്‍. സൗത്ത് ഫ്‌ളോറിഡയിലെ മെഡ്ലിയിൽ വെച്ച് യുവതിയെ ആക്രമിക്കുമ്പോള്‍ ഇയാൾ പൂര്‍ണ്ണ നഗ്നനായിരുന്നു. റോബര്‍ട്ടോ ഹെര്‍ക്കുലീസ് എന്ന യുവാവാണ് പ്രതി. വെള്ളിയാഴ്ച ഇയാളെ ഹിയാലിയയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

സൈക്കിള്‍ ഓടിച്ചു കൊണ്ടിരുന്ന യുവതിയുടെ അടുത്ത് ചെന്ന് യുവാവ് ക്രാക്ക് പൈപ്പ് ഉണ്ടോയെന്ന് ചോദിക്കുകയായിരുന്നു. പൈപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌
യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് മിയാമി-ഡേഡിലെ പോലീസ് പറഞ്ഞു. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി യുവതി സൈക്കിളില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും ഹെര്‍ക്കുലീസ് അവരെ പിന്തുടര്‍ന്ന് പിടിക്കുകയും ഇടത് കൈയിലും തലയിലും കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശേഷം പ്രതി സ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ടാകുകയും കൈ ഒടിയുകയും തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ ഹിയാലിയയിലെ വെസ്റ്റ് ടെൻത് കോടതിക്ക് സമീപം ഒരു ടെന്റില്‍ കിടന്ന് ഉറങ്ങവെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലാകുന്ന സമയത്തും പ്രതി പൂര്‍ണ നഗ്‌നനായിരുന്നു.

Also Read- തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച രണ്ടാം ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു

ഇയാളുടെ ചില ഫോട്ടോകള്‍ കാണിച്ചതോടെ ആക്രമണത്തിനിരയായ സ്ത്രീക്ക് ഹെര്‍ക്കുലീസിനെ തിരിച്ചറിയാന്‍ കഴിഞ്ഞു. കൊലപാതകശ്രമം, ആയുധം ഉപയോഗിക്കല്‍, കവര്‍ച്ചശ്രമം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍.

നേരത്തെ വിവസ്ത്രനായി അറബി സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവിനെ പിടികൂടിയുരുന്നു. ഈ കേസില്‍ 21കാരനായ യുഎഇ യുവാവിനെ മൂന്നുമാസത്തേക്ക് ജയിലില്‍ അടയ്ക്കാനാണ് ദുബായ് കോടതി വിധിച്ചത്. ഇയാള്‍ ബര്‍ ദുബായിലെ അറബി സ്ത്രീയുടെ വീട്ടിലാണ് നഗ്‌നനായി അതിക്രമിച്ചു കയറിയത്. സ്ത്രീയുടെ മകന്റെ സുഹൃത്താണ് ഇയാളെന്നാണ് പൊലീസ് പറഞ്ഞത്.

സ്ത്രീ വിവരം അറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. അനുമതി ഇല്ലാതെ യുവാവ് നിരവധി തവണ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥ കോടതിയില്‍ പറഞ്ഞു. പേടികൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാത്തതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. വീണ്ടും അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസിനെ അറിയിക്കാന്‍ വീട്ടുടമസ്ഥ തീരുമാനിച്ചത്.

അതേസമയം, പൊലീസ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് കൈയില്‍ പിടിച്ച് വലിച്ച പൊലീസുകാരനെ യുവാവ് കൈമുട്ട് കൊണ്ട് ഇടിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഒടുവില്‍ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ചാണ് യുവാവിനെ വാഹനത്തില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചത്. രണ്ടു പൊലീസുകാരുടെയും കാലിനും മുഖത്തും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ചോദ്യം ചെയ്യലിനിടെ യുവാവ് കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു.
Published by:Arun krishna
First published: