ഇന്റർഫേസ് /വാർത്ത /Crime / Attack | വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദന൦; യുവതിക്ക് ഗുരുതര പരിക്ക്

Attack | വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദന൦; യുവതിക്ക് ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മർദനത്തിൽ ആന്തരിക സ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • Share this:

തിരുവനന്തപുരം: വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദനത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലായിരുന്നു സംഭവം. കട്ടക്കോട് സ്വദേശിയായ ആശയ്ക്കാണ് ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജുവിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.

മർദനത്തിൽ ആന്തരിക സ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ഡ്രൈവിങ് സ്‌കൂളിൽ എത്തിയ ബിജു സഹോദരന് വിവാഹമോചനം നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതിയെ ക്രൂര മർദനത്തിന് ഇരയാക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Also read- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

കൈയിൽ വെള്ളിചെയിന്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിയെ മര്‍ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്

എരുമപ്പെട്ടി പഴവൂരില്‍ മദ്രസ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരന് മദ്രസ അധ്യാപകൻ്റെ മര്‍ദനമേറ്റത്.

കുട്ടി കൈയിൽ വെള്ളി ബ്രേസ്‌ലെറ്റ്‌ ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോൾ തൻ്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ്‌ ധരിച്ചതെന്ന് കുട്ടി അറിയിച്ചു. ഇതിനെ തുടർന്ന് അധ്യാപകൻ കുട്ടിയെ വടി ഉപയോഗിച്ച്  ശരീരമാസകലം മര്‍ദിച്ചെന്നാണ് പരാതി.

Also Read- സ്വര്‍ണം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി; പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; നാല് പേർ പിടിയിൽ

ശരീരമാസകലം അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം  കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

First published:

Tags: Attack, Crime news, Thiruvananthapuram