• HOME
 • »
 • NEWS
 • »
 • crime
 • »
 • ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചു; മകളെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്

ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചു; മകളെ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്

മകളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോയില്ലെങ്കിൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ലുധിയാന: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സ്ത്രീധന പീഡന ആരോപണവുമായി പിതാവ് രംഗത്ത്. പഞ്ചാബിലെ ലുധിയാന ജില്ലയിൽ ചൊവ്വാഴ്ച്ചയാണ് മൻദീപ് കൗർ(34) പൊള്ളലേറ്റ് മരിച്ചത്.

  ലുധിയാനയിലെ സംറല സ്വദേശിനിയാണ് യുവതി. ഇവിടെ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള കാകോവാൽ മജ്ര ഗ്രാമത്തിലെ ഭർതൃഗൃഹത്തിൽ വെച്ചാണ് മൻദീപിന് ഗുരുതരമായി പൊള്ളലേറ്റത്. മകളെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി പിതാവ് സുരീന്ദർപാൽ പറയുന്നു.

  മൻദീപിന് പൊള്ളലേറ്റ വിവരം ഭർത്താവിന്റെ പിതാവാണ് തന്നെ വിളിച്ച് അറിയിച്ചതെന്ന് സുരീന്ദർപാൽ പറയുന്നു. പൊള്ളലേറ്റ മൻദീപിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചതായും വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ ഉടനെ തന്നെ സുരീന്ദർപാൽ ആശുപത്രിയിൽ എത്തി.

  എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മകളെ പാട്യാലയിലുള്ള രാജീന്ദ്ര ഹോസ്പിറ്റലിലേക്ക് മാറ്റാനായിരുന്നു നിർദേശം. ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മൻദീപ് മരണപ്പെടുന്നത്. മകളുടെ മൃതദേഹം കണ്ട് താൻ തകർന്നുപോയതായി സുരീന്ദർപാൽ.

  മൻദീപിന്റെ തലയിലും താടിയിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ഇതോടെയാണ് മകളുടേത് സ്ത്രീധനപീഡനം മൂലമുള്ള കൊലപാതകമാണെന്ന ആരോപണം സുരീന്ദർപാൽ ഉന്നയിച്ചത്.

  You may also like:പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന വീഡിയോ കണ്ടത് 15 തവണ; സൂരജിനെതിരെ തെളിവ് നിരത്തി പ്രോസിക്യൂഷൻ

  മൂന്ന് വർഷം മുമ്പാണ് മൻദീപും ബൽറാം സിംഗും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് ഒരു വയസ്സുള്ള മകളുമുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ മൻദീപിനെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് സുരീന്ദർപാൽ പറഞ്ഞു.

  മകളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോയില്ലെങ്കിൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് ആരോപിക്കുന്നു.
  You may also like:മയക്കുമരുന്ന് നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ചു: കൂടുതൽ ഇരകളുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

  "മകളെ കൊല്ലുമെന്ന് ബൽറാം ഭീഷണിപ്പെടുത്തിയിരുന്നു. അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു."

  ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് ഗ്രാമത്തിലെ പഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നതായും സുരീന്ദർപാൽ. പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ടവരുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ മകൾ വീണ്ടും ഭർതൃവീട്ടിൽ ഉപദ്രവങ്ങൾ നേരിട്ടു. മകളെ നേരത്തേ വീട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടമാകില്ലെന്നായിരുന്നു പിതാവിന്റെ പ്രതികരണം.

  അതേസമയം, മൻദീപിന്റെ മരണത്തിൽ, ഭർത്താവ് ബൽറാം സിംഗ്, മാതാപിതാക്കളായ ചന്ദ് സിംഗ്, രജ്വന്ത് സിംഗ്, ബൽറാമിന്റെ സഹോദരി രജ്വീന്ദർ കൗർ, സഹോദരി ഭർത്താവ് കുൽബീർ സിംഗ് എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.

  മദ്യപാനിയായ ഭർത്താവുമായി വഴക്ക്; രണ്ടു കുട്ടികളെയും കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു

  മദ്യപാനിയായ ഭർത്താവുമായി വഴക്കിട്ട ഭാര്യ രണ്ടു കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. ഭക്ഷണത്തിൽ കീടനാശിനി കലർത്തി നൽകിയാണ് മകനെയും മകളെയും കൊന്നത്. അതിനു ശേഷം യുവതിയും ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികൾക്ക് നൽകിയ കീടനാശിനി കലർന്ന ഭക്ഷണം കഴിച്ചാണ് യുവതിയും ആത്മഹത്യ ചെയ്തത്.

  മദ്യപാനിയായ ഭർത്താവുമായി വഴക്ക് കൂടിയതിനു പിന്നാലെയാണ് ഭാര്യ ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
  യുവതിയുടെ ഭർത്താവായ കെ പ്രഭു എന്നയാൾ കൂലിപ്പണിക്കാരനാണ്. ഇയാൾ, തിങ്കളാഴ്ച മദ്യം വാങ്ങുന്നതിനായി ഭാര്യയോട് പണം ചോദിച്ചു. ഈ സമയത്ത് മുപ്പത്തിമൂന്നുകാരിയായ ഭാര്യ പി ശശികല മദ്യപിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും മദ്യപാനം നിർത്തണമെന്നും ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ, പ്രഭു ഭാര്യയെ അവഗണിക്കുകയും പുറത്തു പോയി മദ്യം വാങ്ങിക്കൊണ്ടു വന്ന് മദ്യപിക്കുകയും ചെയ്തു.

  അന്നു രാത്രിയിൽ പണം നൽകാത്തതുമായി ബന്ധപ്പെട്ട് പ്രഭുശശികലയുമായി വഴക്കിട്ടു. എന്നാൽ, ഈ വഴക്കിനെ തുടർന്ന് മനസുമടുത്ത ശശികല കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസർ വ്യക്തമാക്കി.
  Published by:Naseeba TC
  First published: