സ്വച്ഛ് ഭാരത് മിഷൻ പോലുള്ള പ്രചാരണങ്ങൾ നടന്നിട്ടും മാലിന്യങ്ങൾ നദിയിലേയ്ക്കും വഴിയരികുകളിലേയ്ക്കും വലിച്ചെറിയുന്നവർ നിരവധിയാണ്. മെയ് ഒന്നിന് കർണാടകയിലെ മംഗളൂരു നഗരത്തിൽ നടന്ന ഒരു സംഭവമാണ് നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ട് സ്ത്രീകൾ ചുവന്ന ഹ്യുണ്ടായ് വെർന കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതും അവരിൽ ഒരാൾ വെള്ള പ്ലാസ്റ്റിക് ബാഗ് നദിയിലേക്ക് വലിച്ചെറിയുന്നതും കാണാം. രാജ്യത്തെ ചില പ്രദേശങ്ങളിൽ മാലിന്യങ്ങൾ നദിയിലേക്ക് എറിയുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. കാരണം ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്രകൃതിവിഭവങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കും.
വീഡിയോ ട്വിറ്ററിലാണ് വൈറലായി മാറിയത്. നഗരത്തിലെ പോലീസ് കമ്മീഷണർ എൻ ശശി കുമാർ, നേത്രാവതി നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്ന യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ട്വിറ്ററിൽ അടിക്കുറിപ്പിൽ എഴുതി. ഐപിസി 269, 270, ദുരന്തനിവാരണ നിയമത്തിലെ 51 (ബി) വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. വാഹനവും പോലീസ് പിടിച്ചെടുത്തു.
Also Read
ആഹാ! സൂപ്പർ! യുവതി സ്വന്തം വീടിന് തീയിട്ടു; മൈതാനത്ത് കസേരയിട്ട് ഇരുന്ന് ആസ്വദിച്ചു
സംഭവം ഒരു പരിസ്ഥിതി പ്രവർത്തകനാണ് പോലീസിൽ റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാലത്തിൽ ഉയർന്ന വേലി സ്ഥാപിച്ചിട്ടും സ്ത്രീ വെളുത്ത മാലിന്യ പാക്കറ്റ് വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. നേത്രാവതി നദി പ്രദേശവാസികൾ പവിത്രമായാണ് കണക്കാക്കുന്നത്. ചില വിശ്വാസങ്ങളുടെ പേരിൽ ചില മത അനുയായികൾ ആരാധനയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ പുഴയിലേക്ക് വലിച്ചെറിയാറുണ്ട്.
Also Read
പോലീസ് വണ്ടി കണ്ടതും അവർ ഓടിയണഞ്ഞു; നായ്ക്കുട്ടികൾക്ക് ഒരുപൊതി ഭക്ഷണവുമായി പോലീസുകാരൻ
ഇത്തരം അന്ധവിശ്വാസങ്ങൾ “ദയനീയമാണെന്ന്” ഒരു ട്വിറ്റർ ഉപഭോക്താവ് ട്വീറ്റിന് താഴെ കമന്റ് രേഖപ്പെടുത്തി. പല ഉപഭോക്താക്കളും സ്ത്രീക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായതും അല്ലാത്തതുമായ കാര്യങ്ങൾ ആളുകളെ അറിയുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ചില ഉപയോക്താക്കൾ പൊതുപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയാതെ ചവറ്റുകുട്ടയിലിടാൻ ഒരു നായ മനുഷ്യനെ പഠിപ്പിക്കുന്ന വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥ സുധ രാമൻ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കാറിനുള്ളിൽ ഇരിക്കുന്ന ഒരാൾ റോഡിലേയ്ക്ക് ഒരു പൊതി എറിയുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് കാറിനരികിലൂടെ നടന്നു പോകുന്ന ഒരു നായ പ്ലാസ്റ്റിക് കവർ എടുത്ത് തിരികെ കാറിലേക്ക് ഇടുന്നതാണ് വീഡിയോയിലെ രസകരമായ ദൃശ്യം. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ച് നായ എല്ലാവർക്കും നൽകുന്ന സദ്ദേശമാണ് വീഡിയോയിൽ കാണുന്നത്.
നെറ്റിസൺസ് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. സുധ രാമന്റെ ഈ പോസ്റ്റിന് നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. നായയുടെ ഉടമ നായയെ നന്നായി പരിശീലിപ്പിച്ചിട്ടുണ്ടെന്ന് നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.