നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാക്കളെ വലയില്‍ വീഴ്ത്താന്‍ വിവാഹ പരസ്യം; ഇരകള്‍ പ്രവാസികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ജാമ്യത്തിലിറങ്ങിയ യുവതിയുടെ തട്ടിപ്പ്

  യുവാക്കളെ വലയില്‍ വീഴ്ത്താന്‍ വിവാഹ പരസ്യം; ഇരകള്‍ പ്രവാസികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ജാമ്യത്തിലിറങ്ങിയ യുവതിയുടെ തട്ടിപ്പ്

  സാമൂഹമാധ്യമങ്ങള്‍ വഴി യുവാക്കളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും തട്ടിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് അടുത്ത തട്ടിപ്പുമായി യുവതി എത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: യുവാക്കളെ വലയില്‍ വീഴ്ത്തനായി വിവാഹ പരസ്യം നല്‍കി തട്ടിപ്പു നടത്തി യുവതി. സാമൂഹമാധ്യമങ്ങള്‍ വഴി യുവാക്കളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും തട്ടിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് അടുത്ത തട്ടിപ്പുമായി യുവതി എത്തിയത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.

   സ്വര്‍ണവും പണവും തട്ടിയ കേസില്‍ ഭര്‍ത്താവ് രതീഷിനെയും രാഖിയെയും പൊലീസ് പിടികൂടിയത്. രാഖിക്കെതിരെ പ്രയാര്‍ വടക്ക് സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരന്റെ മകനായ പ്രവാസിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടുതല്‍ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

   പുനര്‍വിവാഹിതരായ പ്രവാസികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഇരയായവരില്‍ പലരും. തുറവൂര്‍ സ്വദേശിയെ ചെങ്ങന്നൂരിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി കബളിപ്പിച്ച കേസില്‍ രാഖിയെയും ഭാര്‍ത്താവ് രതീഷിനെയും കഴിഞ്ഞ മാര്‍ച്ച് 21ന് പളനിയിലെ ലോഡ്ജില്‍ നിന്ന് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

   മാര്‍ച്ച് 12ന് ഓച്ചിറയിലെ ലോഡ്ജിയില്‍ മവേലിക്കര സ്വദേശിയായ യുവാവില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണവും ഐ ഫോണും ഫെബ്രുവരിയില്‍ പലാരിവട്ടത്ത് നിന്ന് അഞ്ച് പവന്‍ സ്വര്‍ണമാലയും ഫോണും തട്ടിയെടുത്തിരുന്നു. മൂന്ന് കേസിലും പ്രതികളായ ദമ്പതികള്‍ മേയില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കായംകുളം പുതുപ്പള്ളിയില്‍ വാടകയ്ക്ക് താമസിച്ചാണ് പുതിയ തട്ടിപ്പ് ആരംഭിച്ചത്.

   കരസേനയിലെ ഉദ്യോഗസ്ഥയാണെന്നും ഭര്‍ത്താവ് മരിച്ചു പോയെന്നും പറഞ്ഞ് പുനര്‍ വിവാഹത്തിന് പരസ്യം നല്‍കിയാണ് പ്രവാസിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹം വീട്ടുകാര്‍ എതിര്‍ക്കുന്നതായി പറഞ്ഞ് പ്രവാസിയെ നാട്ടിലെത്തിച്ച് പല തവണകളായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു.

   മുന്‍ഭര്‍ത്താവ് അപകട മരണത്തിന്റെ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ടെന്നും തുക ലഭിക്കുന്നതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന്റഫെ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിയുടെ അറിഞ്ഞതിനെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
   Published by:Jayesh Krishnan
   First published:
   )}