ഭോപ്പാൽ: വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാൻ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം അരിവാൾ കൊണ്ട് വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം അർധരാത്രിയോടെ സ്ത്രീ തന്നെയാണ് പൊലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. 45 കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകൻ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സ്ത്രീയെ മർദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാൾ കൊണ്ട് സ്ത്രീ 45 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. അർധരാത്രി 1.30 ഓടെ സ്ത്രീ തന്നെയാണ് പൊപോലീസ് ഔട്ട് പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടർന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി 45കാരനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read-
തെരുവ് നായയെ യുവാവ് പീഡനത്തിനിരയാക്കി; സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കി കേസെടുത്ത് പൊലീസ്
ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുക, വീട്ടിൽ അതിക്രമിച്ചു കയറുക, അപമര്യാദയായി പെരുമാറുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 45കാരനെതിരെ പൊലീസ് കേസെടുത്തത്. 45കാരന്റെ പരാതിയിൽ മനപ്പൂർവം മുറിവേൽപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
മറ്റൊരു സംഭവത്തിൽ ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്കി ബലാല്‍സംഗം ചെയ്ത കേസിൽ മലയാളി അറസ്റ്റിൽ. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെൺകുട്ടി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു. ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്.
പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോൾ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു. ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്. പിന്നീട് പെൺകുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.