• HOME
  • »
  • NEWS
  • »
  • crime
  • »
  • BRM Shafeer| വനിതാ ക്ലാർക്കിനെ അക്രമിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീറിനെതിരെ കേസ്

BRM Shafeer| വനിതാ ക്ലാർക്കിനെ അക്രമിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീറിനെതിരെ കേസ്

ഓഫീസില്‍നിന്ന് ചില രേഖകൾ കാണാതായ സംഭവത്തില്‍ നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനുപിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നല്‍കിയതെന്നും ബി ആർ എം ഷെഫീർ

ബിആർഎം ഷെഫീർ

ബിആർഎം ഷെഫീർ

  • Share this:
    തിരുവനന്തപുരം: വക്കീല്‍ ഓഫീസിലെ വനിതാ ക്ലാര്‍ക്കിനെ (Woman Clerk) അക്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീറിനെതിരെ (brm shafeer) പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബി ആര്‍ എം ഷെഫീര്‍ ദേഹത്തുപിടിച്ച് തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നാൽ, തന്റെ ഓഫീസില്‍നിന്ന് ചില രേഖകൾ കാണാതായ സംഭവത്തില്‍ നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനുപിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നല്‍കിയതെന്നും ബി ആർ എം ഷെഫീർ പ്രതീകരിച്ചു. പരാതിയില്‍ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീര്‍പ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read- Flight Protest| വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

    'താന്‍ 18 കൊല്ലമായി നെടുമങ്ങാട് കോടതിയില്‍ അഭിഭാഷകനാണ്. നിരവധി ബാങ്കുകളുടെ ലീഗല്‍ അഡ്വൈസറുമാണ്‌. ബാങ്കില്‍നിന്ന് വായ്പ ലഭിക്കാന്‍ നല്‍കിയ അപേക്ഷയും നാല് പ്രമാണങ്ങളും അടങ്ങുന്ന ഫയല്‍ അടുത്തിടെ ഓഫീസില്‍നിന്ന് കാണാതായി. ഈ സംഭവത്തില്‍ രണ്ടാം തീയതി ഡിവൈ എസ് പിക്ക് പരാതി നല്‍കി. ജീവനക്കാരെ അടക്കം പോലീസ് ചോദ്യംചെയ്തു. പരാതി നല്‍കിയ ദമ്പതിമാരും തന്റെ ഓഫീസില്‍ എട്ടുകൊല്ലമായി ജോലിചെയ്യുന്നവരാണ്. അവരെയും ചോദ്യംചെയ്തു. പത്താം തീയതി നെടുമങ്ങാട് സി ഐയും ഷെഫീറും ഉപദ്രവിക്കുന്നതായി ഓഫീസിലെ ദമ്പതിമാരായ ക്ലാര്‍ക്കുമാര്‍ റൂറല്‍ എസ് പിക്ക് മുമ്പാകെ പരാതി നല്‍കി. പിന്നീട് ബാര്‍ അസോസിയേഷന്‍ ഇടപെട്ട് രണ്ടുപരാതികളും ഒത്തുതീര്‍പ്പാക്കി. നഷ്ടപ്പെട്ട പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമെന്നും രണ്ട് പരാതികളും പിന്‍വലിക്കാമെന്നുമായിരുന്നു ധാരണ. അതിനാല്‍ ഇതെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ബി ആർ എം ഷെഫീറിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.



    ബി ആര്‍ എം ഷെഫീറിനെതിരായ പരാതിയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഷെഫീറിനെതിരായ പരാതി അതീവഗൗരവതരമാണെന്നും ഡി വൈ എഫ് ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കെ പി സി സി സെക്രട്ടറിയായ ബി ആര്‍ എം ഷെഫീര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു. ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമാണ്.
    Published by:Rajesh V
    First published: