• HOME
  • »
  • NEWS
  • »
  • crime
  • »
  • പങ്കാളിയുടെ നിർബന്ധത്താൽ 8 വർഷത്തിനിടയിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് 14 തവണ; 33 കാരി ആത്മഹത്യ ചെയ്തു

പങ്കാളിയുടെ നിർബന്ധത്താൽ 8 വർഷത്തിനിടയിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് 14 തവണ; 33 കാരി ആത്മഹത്യ ചെയ്തു

എട്ട് വർഷമായി സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഗർഭംഛിദ്രം (abortion)നടത്താൻ പങ്കാളിയുടെ നിരന്തര നിർബന്ധത്തെ തുടർന്ന് ആത്മഹത്യ (Suicide)ചെയ്ത് യുവതി. സൗത്ത്ഈസ്റ്റ് ഡൽഹിയിലെ ജെയ്ത്പൂരിലുള്ള വീട്ടിലാണ് മുപ്പത്തിമൂന്നുകാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

    എട്ട് വർഷമായി സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. ഇതിനിടയിൽ പതിനാല് തവണ ഇയാൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടേതെന്ന് കരുതുന്ന കുറിപ്പിലുള്ളത്.

    യുവാവിനെതിരെ പൊലീസ് ബലാത്സംഗം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
    Also Read-മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി മുൻ പ്രാദേശിക നേതാവ് അറസ്റ്റിൽ

    ജുലൈ അഞ്ചിനാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്.

    Also Read-സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍; പോക്സോ കേസില്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

    ഗൗതം കുമാർ എന്നയാൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിവാഹം കഴിക്കുമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നതായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും കത്തിൽ പറയുന്നു. എന്നാൽ വിവാഹം കഴിക്കാൻ ഇയാൾ വിസമ്മതിച്ചതിനെ മറ്റ് വഴിയില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

    യുവതിയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ യുവതി നേരത്തേ വിവാഹിതയാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ എട്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിയുന്നത്.

    ശ്രദ്ധിക്കുക: 

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: