• HOME
  • »
  • NEWS
  • »
  • crime
  • »
  • Suicide |ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; പിഞ്ചുകുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

Suicide |ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; പിഞ്ചുകുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

അപകടവിവരം അറിഞ്ഞ ഉടനെ തന്നെ കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മംഗളൂരു: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. അപകടവിവരം അറിഞ്ഞ ഉടനെ തന്നെ യുവതി കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

    മംഗളൂരു ഫയര്‍ഫോഴ്‌സില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗംഗാധര്‍ കമ്മാരയാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചത്. എന്‍ എച്ച് 66ല്‍ കുന്തികാനയില്‍ ശനിയാഴ്ച രാത്രി 8.50ഓടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനെ തന്നെ വിവരം വീട്ടുകാരേയും അറിയിച്ചു.

    ഗംഗാധറിന്റെ ഭാര്യ റായ്ച്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നുത്. സംഭവം അറിഞ്ഞയുടന്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം 32കാരി തൂങ്ങിമരിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Also read: Theft | ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ നിന്ന് കള്ളൻ കവർന്നത് 31000 രൂപ

    സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്തു; 14കാരന്റെ തല അറുത്തെടുത്ത് യുവാക്കള്‍

    മീററ്റ്: സഹോദരിയുമായുള്ള സൗഹൃദത്തെ എതിര്‍ത്ത പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 14 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നദീം(20), ഫര്‍മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ യുവാക്കളുമായുള്ള സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടില്‍ എതിര്‍ത്തിരുന്നു.

    പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് കുടുംബം മാറ്റിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടിലെത്തി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ ഇവരോട് തര്‍ക്കിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും പോയ ഇവര്‍ പിന്നീട് 14 വയസുകാരന്‍ ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

    കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം ബെല്‍റ്റും വടികളും ഉപയോഗിച്ച് 14കാരനെ തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കുട്ടിയുടെ തല അറുത്തെടുത്തു. തല അറുത്തെടുത്ത് ഉടലും തലയും രണ്ടിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.. തലയില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് അറുത്തെടുത്ത തല കണ്ടെത്തിയത്.
    Published by:Sarath Mohanan
    First published: