കാസർഗോഡ്: അഞ്ചുമാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ടെത്തി. കിദൂരിലെ ഉദയ റൈയുടെ ഭാര്യ ശ്രേയ സുരേഷ് (22) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ശ്രേയയെ വെള്ളിയാഴ്ച പുലർച്ചെയോടെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
നുള്ളിപ്പാടി ചെന്നിക്കരയിലെ സുരേഷ് ഷെട്ടി - ഭാഗ്യരതി ദമ്ബതികളുടെ മകളാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ സർക്കാർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണം ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു.
കാസർകോട്ട് മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യയടക്കം മൂന്നുപേർ അറസ്റ്റിൽപിലിക്കോട് മടിവയലിലെ തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാനകിക്ക് പുറമെ സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി.രാജേഷ് , കണ്ടങ്കാളിയിലെ അനിൽ എന്നിവരാണ് അറസ്റ്റിലായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നാലാമനെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.
Also Read-
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടിനേരത്തെ കോവിഡ് ബാധിതനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ കുഞ്ഞമ്പുവിനെ പരിചരിക്കുന്നതിലെ പ്രയാസവും, കുത്തുവാക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10 നും 11 മിടയിൽ സംഘം കുഞ്ഞുമ്പിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വഷണത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് കൂടതൽ അനേഷിച്ച ഘട്ടത്തിലാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്.
കൊല്ലപ്പെട്ട കുഞ്ഞമ്പുവിന് കോവിഡ് ബാധ ഉണ്ടെന്ന് മൃതദേഹ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഇന്നു രാവിലെയാണ് കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനായ കുഞ്ഞമ്പു(65)വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. മൃതദേഹം കണ്ടെത്തിയപ്പോൾ കുഞ്ഞമ്പുവിന്റെ താടിയിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്, കഴുത്തിലും മുറിവിന്റെ പാടുകളുണ്ടായിരുന്നു. മുറിയിൽ രക്തപ്പാടുകൾ കഴുകിയ നിലയിൽ കണ്ടെത്തി. ഇതോടെ കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
വൈകാതെ പൊലീസ് കുഞ്ഞമ്പുവിന്‍റെ ബന്ധുക്കളായ നാലു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ഭാര്യയും ചോദ്യം ചെയ്യാനായി ചന്തേര പൊലീസ് വിളിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കുഞ്ഞമ്പുവിനെ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.