തിരുവനന്തപുരം: രണ്ട് വയസും ആറ് മാസവും പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ (Suicide) ചെയ്തു. കുഴിത്തുറയ്ക്ക് അടുത്ത് കഴുവൻതിട്ട കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇവിടുത്തെ താമസക്കാരനായ ജപഷൈൻ എന്നയാളുടെ ഭാര്യ വിജി(27) ആണ് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വിജിയുടെ രണ്ട് വയസുള്ള മകൾ പ്രേയയും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ജപഷൈൻ വർക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ചൊവ്വാഴ്ച വൈകിട്ട് ജപഷൈന്റെ അമ്മ വീടിന് അടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങിയെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പിൻഭാഗത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർത്താണ്ഡം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പത്താം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച (Suicide) നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വ്ളാങ്ങാമുറി പ്ലാങ്കാല കൃഷ്ണകൃപയില്‍ അനില്‍കുമാര്‍-സിന്ധു ദമ്ബതികളുടെ മകന് ഗോകുല്‍ കൃഷ്ണ(15)യാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനല്‍ കമ്പിയില്‍ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് ഗോകുൽ കൃഷ്ണയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10മണിയോടെയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുൽ കൃഷ്ണ. ഗായത്രി, ഗൗതംകൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്.
കെ.എസ്.ആര്.ടി.സി ബസ്സിനകത്ത് അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ
കെ.എസ്.ആര്.ടി.സി ബസ്സിനുള്ളില്‍ (KSRTC bus) അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്.ടി.സിയുടെ പാര്‍ക്കിങ് സ്ഥലത്തെ ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.
ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി. അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആര്.ടി.സി. ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്.
Also Read-
Accident | വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.