നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവ് കാൽ നക്കിച്ചെന്ന പരാതിയുമായി യുവതി; തൃശൂർ സ്വദേശി അറസ്റ്റിൽ

  ഭർത്താവ് കാൽ നക്കിച്ചെന്ന പരാതിയുമായി യുവതി; തൃശൂർ സ്വദേശി അറസ്റ്റിൽ

  ലഹരിമരുന്നിന് അടിമയായ ഭർത്താവ് തന്നെ മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യാറുണ്ട്. നിർബന്ധിച്ച് കാൽ നക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പറയുന്നു

  Nirmal_Mohan

  Nirmal_Mohan

  • Share this:
   ‌കൊച്ചി: ഭർത്താവ് കാൽ നക്കിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഇതേത്തുടർന്ന് സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാളെ മുനമ്പം പൊലീസ് അറസ്റ്റു ചെയ്തു. വിവാഹശേഷം ബംഗളരുവിൽ താമസിക്കുമ്പോഴാണ് ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് നാട്ടിലേക്കു വന്ന യുവതിയെ കൊച്ചി ചേറായിയിലെ വീട്ടിലെത്തിയും നിർമൽ മോഹൻ ഉപദ്രവിച്ചതായി പൊലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയിലുണ്ട്.

   ലഹരിമരുന്നിന് അടിമയായ ഭർത്താവ് തന്നെ മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യാറുണ്ട്. നിർബന്ധിച്ച് കാൽ നക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, തൃശൂരിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു

   പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ വിധേയരായത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിന് മർദനമേറ്റു. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത നിലയിൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവതി.

   ജൂൺ 19നാണ് സംഭവം. പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ച് ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.
   Published by:Anuraj GR
   First published:
   )}