ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ജാമ്യമില്ലാക്കേസ്

അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

News18 Malayalam | news18-malayalam
Updated: July 3, 2020, 4:31 PM IST
ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ജാമ്യമില്ലാക്കേസ്
പ്രതീകാത്മക ചിത്രം
  • Share this:
കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്‌എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക്കിനെതിരെയാണ് യുവതിയുടെ പരാതി. ഡോക്ടർ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച്‌ പുറത്തേക്ക് ഓടുകയായിരുന്നു എന്ന് 23കാരി പറയുന്നു. ഡോക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പുറകിലെ എസ്‌എംസി ക്ലിനിക്കില്‍ എത്തിയത്. 11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയില്‍ മരുന്നൊഴിച്ചശേഷം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് യുവതിയെ പരിശോധനയ്ക്ക് കയറ്റിയത്. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാല്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പ്രശാന്ത് നായിക് പറയുന്നു.

യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്.പിക്ക് പരാതി നല്‍കുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം. പ്രശാന്ത് നായിക് കുറ്റം ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു.

TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]

13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു.

ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ

പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ നേരത്തെയും പലരും ഇത്തരത്തിലുള്ള പരാതികളും ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. സജീവ ആർഎസ്എസ് പ്രവർത്തകനായ ഇയാൾ ഉന്നതരുമായി ബന്ധം ഉപയോഗിച്ച് പല കേസുകളിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രധിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
First published: July 3, 2020, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading