• HOME
  • »
  • NEWS
  • »
  • crime
  • »
  • 'സീരിയലിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചു'; പരാതിയുമായി മലപ്പുറം സ്വദേശിനി

'സീരിയലിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചു'; പരാതിയുമായി മലപ്പുറം സ്വദേശിനി

അശ്ലീല ചിത്രമാണെന്ന് അറിഞ്ഞതോടെ അഭിനയിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
മലപ്പുറം: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ സമാനപരാതിയുമായി ഒരു യുവാവും പരാതിയുമായി രംഗത്തെത്തി.

അശ്ലീലചിത്രത്തില്‍ അഭിനയച്ചതോടെ വീട്ടിൽ നിന്ന് പുറത്താണെന്നും രണ്ടു വയസുള്ള കുഞ്ഞുമായി റെയിൽവേ പ്ലാറ്റ്ഫോമിലാണ് ഉറങ്ങുന്നതെന്നും യുവതി പറയുന്നു. സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ സീരിയൽ അല്ലെന്നും വെബ് സീരീസിനുവേണ്ടിയാണെന്ന് അറിയുന്നതെന്ന് യുവതി പറയുന്നു.

Also Read-വെബ് സീരീസിന്റെ പേരിൽ സംവിധായിക അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവാവ്

അശ്ലീല ചിത്രമാണെന്ന് അറിഞ്ഞതോടെ അഭിനയിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരികെ പോകണമെങ്കിൽ ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംവിധായിക ആവശ്യപ്പെട്ടു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായതെന്ന് യുവതി പറഞ്ഞു.
Published by:Jayesh Krishnan
First published: