Arrest | ഭർത്താവ് മറ്റ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നു; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ
Arrest | ഭർത്താവ് മറ്റ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നു; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ
കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും ഭർത്താവിന്റെ ഫോണില്‍ ഭാര്യ കണ്ടുപിടിച്ചു...
ചെന്നൈ: മറ്റ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ (Mobile Phone) പകർത്തുന്ന ഭർത്താവിനെതിരെ പരാതിയുമായി യുവതി (Woman) പൊലീസ് സ്റ്റേഷനിലെത്തി. ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെയും കുളിക്കുന്നതിന്റെയും കിടപ്പറ ദൃശ്യങ്ങളുമാണ് ഭർത്താവ് മൊബൈലിൽ പകർത്തിയിരുന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സഹോദരി വസ്ത്രം മാറുന്നത് ഭർത്താവ് ഒളിച്ച് നിന്ന് മൊബൈലിൽ പകർത്തുന്നത് യുവതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുവതി കണ്ടത്.
സമീപത്തെ വീടുകളിലെയും ബന്ധുക്കളുടെയും ഉൾപ്പടെ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ ഉണ്ടായിരുന്നത് യുവതി കണ്ടുപിടിച്ചു. കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും ഫോണില്‍ കണ്ടു. കൂടാതെ അയൽവീട്ടിലെ ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യവും ഫോണിലുണ്ടായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിനെതിരെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ സഹോദരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഭർത്താവിനെ യുവതി കൈയോടെ പിടികൂടിയിരുന്നു. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറി. പിന്നീട് രഹസ്യമായി ഭർത്താവിന്റെ ഫോൺ പരിശോധിച്ചതോടെയാണ് യുവതിക്ക് കാര്യങ്ങൾ മനസിലായത്. തുടർന്ന് തെളിവുകൾ വെച്ച് യുവതി ഭർത്താവിനെ ചോദ്യം ചെയ്തതോടെ സ്ത്രീകൾ അറിയാതെ ദൃശ്യങ്ങൾ പകർത്തിയിരുന്ന വിവരം യുവാവ് സമ്മതിക്കുകയായിരുന്നു.
രണ്ട് വള്ളങ്ങൾ കൂട്ടിക്കെട്ടി വിവാഹവേദിയാക്കി; വള്ളം മറിഞ്ഞ് വധുവരൻമാർ വെള്ളത്തിൽ വീണു
കോട്ടയം: രണ്ട് വള്ളങ്ങൾ കൂട്ടിക്കെട്ടി ഒരുക്കിയ വിവാഹവേദിയിലുണ്ടായ അപകടത്തിൽ വധുവരൻമാർ വെള്ളത്തിൽ വീണു. വധുവരൻമാർക്ക് പുറമെ ഇവരുടെ ബന്ധുക്കളും വെള്ളത്തിൽ വീണു. കോട്ടയം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ നടന്ന വിവാഹാഘോഷത്തിനിടയിലാണ് അപകടം ഉണ്ടായത്. എന്നാൽ തക്കസമയത്ത് അവിടെയുണ്ടായിരുന്നവർ രക്ഷാപ്രവർത്തകരായതോടെ ആർക്കും പരിക്ക് പറ്റിയില്ല. നിരവധി പേരുടെ മൊബൈൽഫോണും ബാഗുകളുമൊക്കെ വെള്ളത്തിൽ വീണു. സംഭവത്തെക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഡംബര വിവാഹം നടന്നത്. വ്യത്യസ്തതയ്ക്ക് വേണ്ടി രണ്ടുവള്ളങ്ങള്‍ കൂട്ടിക്കെട്ടി വെള്ളത്തിലാണ് കല്യാണമണ്ഡപം തയ്യാറാക്കിയത്. മുഹൂർത്തമായതോടെ വധുവരൻമാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ നാൽപ്പതിലേറെ ആളുകൾ കല്യാണ മണ്ഡപത്തിലേക്ക് കയറി. ഭാരം താങ്ങാതെ കൂട്ടിക്കെട്ടിയ വള്ളങ്ങൾ മറിയുകയായിരുന്നു. ഹോട്ടലിന് സമീപത്തെ കൊടൂരാറ്റിലെ കൈവഴിയിലായിരുന്നു സംഭവം. മൊബൈൽഫോണും പഴ്സും ബാഗുകളും നഷ്ടമായവർ, ഹോട്ടൽ അധികൃതരുമായി വാക്കുതർക്കമുണ്ടായി. നിരവധി പേരുടെ പണവും എടിഎം കാർഡുകളും അടങ്ങിയ പഴ്സുകൾ നഷ്ടമായതായാണ് വിവരം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.