• HOME
  • »
  • NEWS
  • »
  • crime
  • »
  • മന്ത്രവാദത്തിന്‍റെ മറവിൽ പീഡനശ്രമം; സ്ത്രീ ഉൾപ്പടെ നാലുപേർക്കെതിരെ കേസ്

മന്ത്രവാദത്തിന്‍റെ മറവിൽ പീഡനശ്രമം; സ്ത്രീ ഉൾപ്പടെ നാലുപേർക്കെതിരെ കേസ്

സഹോദരിയുടെ ഭർത്താവിന്‍റെ മദ്യപാനം മാറ്റുന്നതിനായാണ് പരാതിക്കാരി മന്ത്രവാദിയെ സമീപിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കല്‍പ്പറ്റ: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെപീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വയനാട് പനമരത്താണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നാലുപേർക്കെതിരെ പനമരം പൊലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങൾ(48), ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി(45), മജീദ്(52), മൊയ്‌ദീൻ(55) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

    സഹോദരിയുടെ ഭർത്താവിന്‍റെ മദ്യപാനം മാറ്റുന്നതിനായാണ് പരാതിക്കാരി മന്ത്രവാദിയെ സമീപിച്ചത്. ആസിയ ബീവി വഴിയാണ് ഇവർ മന്ത്രവാദിയുടെ അടുത്തെത്തിയത്. കേസിൽ രണ്ടാം പ്രതിയായ അസിയയുടെ വീട്ടിലേക്കാണ് പരാതിക്കാരിയെയും സഹോദരിയെയും വിളിച്ചുവരുത്തിയത്. ഇവിടെവെച്ച് സഹോദരി ഭർത്താവിന്‍റെ അമിത മദ്യപാനം പ്രാർഥനയിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് പ്രതി ബാദുഷ തങ്ങൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയത്.

    മറ്റ് പ്രതികളുടെ ഒത്താശയോടെ ബാദുഷ തങ്ങളെ പരാതിക്കാരിയെ ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. അമ്പതിനായിരം രൂപ പ്രതികൾ തട്ടിയെടുത്തായും പരാതിയുണ്ട്. ഡിസംബർ ആദ്യ വാരമാണ് സംഭവം നടന്നത്.

    സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുകയാണ്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉടൻ തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

    Published by:Anuraj GR
    First published: